ബാങ്കുകളുടെ വായ്പാ വളര്‍ച്ചയിലും,നിക്ഷേപ വളര്‍ച്ചയിലും വന്‍ ഇടിവ്
ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപത്തിലും, വായ്പാ വളര്‍ച്ചാ ശേഷിയിലും വന്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ജൂണ്‍ 7 മുതലുള്ള കണക്കുകള്‍ പ്രകാരം വായ്പാ വളര്‍ച്ചാ ശേഷിയിലും, നിക്ഷേപ വളര്‍ച്ചയിലും 9.92 ശതമാനം ഇടിവ്് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വായ്പാ വളര്‍ച്ചയില്‍ മാത്രം 12.31 ശതമാനം ഇടിവ് സംഭിവിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ജൂണ്‍ ഏഴ് മുതല്‍ ജണ്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്ക് വായ്പയില്‍ ആകെ രേഖപ്പെടുത്തിയത് 96.52 ലക്ഷം കോടി രൂപയും, നിക്ഷേപ വളര്‍ച്ച 124.40 ലക്ഷം കോടി രൂപയുമാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, ജൂണ്മാസത്തിലെ വായ്പാ വളര്‍ച്ചയിലും, നിക്ഷേപ വളര്‍ച്ചയിലും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വായ്പാ മേഖലയിലെ ചിലയിടങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഭക്ഷ്യേതര വായ്പാ വളര്‍ച്ച 11.9 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ലെ കണക്കുകള്‍ പ്രകാരം 10.7 ശതമാനം മാത്രമാണ് ഭക്ഷ്യേതര വായ്പാ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്.
അതേസമയം കാര്‍ഷിക വായ്പാ വളര്‍ച്ചയിലും വന്‍നേട്ടം കൊയ്യാന്‍ ജൂണ്മാസത്തില് ബാങ്കുകള്‍ക്ക് സാധിച്ചിട്ടുണ്ട്. 2019 ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 7.9 ശതമാനം വായ്പാ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം ഇതേ മാസം 5.9 ശതമാനം ആയിരുന്നു വളര്‍ച്ചയുണ്ടായിരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്കിങ് മേഖലയിലെ നിക്ഷേപത്തിലും, വായ്പാ വളര്‍ച്ചയിലും ഇടിവുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും