Banking

കറന്റ് എക്കൗണ്ട് കമ്മി 4.6 ബില്യണ്‍ ഡോളറായി ചുരുങ്ങിയെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: കറന്റ് എക്കൗണ്ടുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ (ആര്‍ബിഐ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ പുറത്തുവിട്ടു. കറന്റ് എക്കൗണ്ട് കമ്മി 2018-2019 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി 4.6 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.7 ശതമാനം വരുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും വരുന്ന വിദേശ കറന്‍സികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് കറന്റ് എക്കൗണ്ട് കമ്മിയായി ആര്‍ബിഐ വിലയിരുത്തുന്നത്. 

അതേസമയം ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മിയില്‍ മുന്‍വര്‍ഷം രേപ്പെടുത്തിയ കണക്കുകള്‍ ഇങ്ങനെയാണ്. 2017-2018 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 13 ബില്യണ്‍ ഡോളറാണ് കറന്റ് എക്കൗണ്ട് കമ്മിയില്‍ രേഖപ്പെടുത്തിയിരുന്നത്. ആഭ്യന്തര ഉത്പാദനത്തിന്റെ 1.8 ശതമാനം വരുമിതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  2016-2017 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കറന്റ് എക്കൗണ്ട് കമ്മിയില്‍ രേഖപ്പെടുത്തിയത് 17.7 ബില്യണ്‍ ഡോളറാണ്. ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.7 ശതമാനം വരുമെനനാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

 

 

Author

Related Articles