Banking

ഡെബിറ്റ് കാര്‍ഡ് പിഒഎസ് സ്‌വൈപ്പ് 27 ശതമാനം ഉയര്‍ന്നു

ഇന്ത്യക്കാര്‍ തങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) ടെര്‍മിനലിലെ ഡെബിറ്റ് കാര്‍ഡ് സൈ്വപ്പുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019 മാര്‍ച്ചില്‍ 27 ശതമാനത്തിലേറെ കുതിച്ചുയര്‍ന്നു. ഇതിനു വിപരീതമായി എടിഎം പിന്‍വലിക്കലുകള്‍ 15 ശതമാനം വേഗതയില്‍ വളരുകയും ചെയ്തു.

കണക്കുകള്‍ പ്രകാരം ഡെബിറ്റ് കാര്‍ഡ് സൈ്വപ്‌സ് മാര്‍ച്ചില്‍ 407 മില്യണ്‍ ആയിരുന്നു. അതായത് 891 മില്യണ്‍ ഉള്ള എടിഎം പിന്‍വലിക്കലുകളുടെ പകുതിയും ഡെബിറ്റ് കാര്‍ഡ് സൈ്വപ്‌സ് നടന്നിട്ടുണ്ട്. 2016 നും 2019 മാര്‍ച്ചിനും ഇടക്ക് വ്യാപാരികളുടെ ഇടപാടുകള്‍ക്കായുള്ള ഡെബിറ്റ് കാര്‍ഡ് പെയ്‌മെന്റ്‌സ് 250 ശതമാനത്തിലധികം വര്‍ധിച്ചു.

ക്രെഡിറ്റ് കാര്‍ഡുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും പിഒഎസ് ഇടപാടുകള്‍ക്ക് 22% വളര്‍ച്ച കൂടുതലാണ്. പിഒ എസ് ടെര്‍മിനലുകളിലെ ഇടപാട് അതീവ സുരക്ഷിതമാണ്. 2019 മാര്‍ച്ചില്‍ ഇത് 162 ദശലക്ഷം പിഒഎസ് ഇടപാടുകാളായിരുന്നു. 2018 മാര്‍ച്ചില്‍ ഇത് 127 മില്യണ്‍ ആയിരുന്നു.

 

Author

Related Articles