ധനലക്ഷ്മി ബാങ്കിന്റെ ആദ്യപാദത്തിലെ ലാഭവിവരം പുറത്തുവിട്ടു; ബാങ്കിന്റെ അറ്റലാഭം 20 കോടി രൂപയായി ചുരുങ്ങി
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്കിന്റെ ബാങ്കിന്റെ വരുമാനവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടു. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റലാഭം 19.24 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകലായളവില്‍ ബാങ്കിന്റെ അറ്റലാഭം 45 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാങ്കിന്റെ പലിശയനത്തിലുള്ള വരുമാനത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. പലിശയിനത്തിലുള്ള വരുമാനം 11 ശതമാനം ഉയര്‍ന്ന് 90.09 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ 2019-2020 സാമ്പത്തിക വര്‍ഷം ധനലക്ഷ്മി ബാങ്കിന്റെ വരുമാനം 256.75 കോടി രൂപയായി ചുരുങ്ങിയെന്നാണ് റെഗുലേറ്ററി ഫയലിംഗ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയില്‍ 2019 ജൂണില്‍ 7.61 ശതമാനമായി ചുരുങ്ങി. കഴിഞ്ഞവര്‍ഷം ഇതേകാലയളിവില്‍ ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 2018 ജൂണില്‍ 8.94 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ചിലവസാനിച്ച പാദത്തില്‍ നിഷ്ക്രിയ ആസ്തിയില്‍ 7.47 ശതമാനം വര്‍ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും