ബാങ്കുകളില്‍ നിന്ന് ഡിഎച്ച്എഫ്എല്‍ 31,000 കോടി രൂപ തട്ടിയെടുത്തതായി ആരോപണം; ബാങ്കിംഗ് അഴിമതിയെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് അയച്ചതായി വെബ്സൈറ്റ് കോബ്രപോസ്റ്റ്
നോണ്‍പ്രോഫിറ്റ് പത്രപ്രവര്‍ത്തന കമ്പനിയായ കോബ്രപോസ്റ്റ് ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദിവാന് ഹൗസിങ് ഫിനാന്‍സ് കോര്പറേഷന് (ഡിഎച്ച്എഫ്എല്‍) പ്രമോട്ടര്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. പൊതുമേഖല ബാങ്കുകളില്‍ നിന്നടക്കം 31,000 കോടി രൂപ തട്ടിയെടുത്തതായാണ് ആരോപണം. ബാങ്കിംഗ് അഴിമതിയെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് അയച്ചതായി വെബ്സൈറ്റ് കോബ്ര പോസ്റ്റില്‍ അറിയിച്ചു.
ബാങ്കുകളില്‍ നിന്ന് പണം എടുക്കാന്‍ ബിജെപിയുടെ സഹായമുണ്ടായതിനാല്‍ 19.5 കോടി രൂപ പ്രത്യുപകാരമായി പാര്‍ട്ടി ഫണ്ടിലേക്ക് കൈമാറിയതായും പറയപ്പെടുന്നുണ്ട്. 31,000 കോടിയില്‍ കൂടുതല്‍ പണം തട്ടാന്‍ ഡി.എച്ച്.എഫ്.എല്‍ പ്രഥമ പ്രോമോട്ടര്‍മാരെ പ്രേരിപ്പിച്ചതായും കോബ്രപോസ്റ്റ് ആരോപിച്ചു. എന്നാല്‍ ഡിഎച്ച്എഫ്എല്‍ ആരോപണങ്ങള്‍ തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി 17,000 കോടിയുടെ വായ്പ തിരിച്ചടച്ചിട്ടുണ്ട്.
യുഎസ്, ദുബായ്, യുഎഇ, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ഓഹരികളും മറ്റ് സ്വകാര്യ ആസ്തികളും വാങ്ങാന്‍ ഈ പണം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ കമ്പനികള്‍ക്ക് 1160 കോടി രൂപയാണ് കൈമാറിയത്. 21,477 കോടിയുടെ ഡിഎന്‍എഫ്എല്‍ ഫണ്ടുകള്‍ കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന് കൈമാറ്റം ചെയ്യാതെ തന്നെ ഒന്നിലധികം ഷെല്‍ കമ്പനികള്‍ വായ്പകളും നിക്ഷേപങ്ങളും കൈമാറിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, എന്നീ ബാങ്കുകളാണ് വായ്പ നല്‍കിയതിന് മുന്നില്‍. എസ്ബിഐയില്‍ നിന്ന് 11,000 കോടി രൂപയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ബറോഡയില്‍ 4000 കോടി രൂപയും വായ്പ അനുവദിച്ചെന്ന് കോബ്രപോസ്റ്റ് എഡിറ്റര്‍ അനിരുധ ബാഹല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിഎച്ച്എഫ്എല്ലിന്റെ പ്രാഥമിക ഓഹരി ഉടമകളായ കപില്‍ വാദ്വന്, അരുണ വദ്വന്, ധീരജ് വദ്വന്, ഇന്ത്യയിലും വിദേശത്തും ഓഹരികള്‍ക്കും മറ്റ് സ്വകാര്യ ആസ്തികള്‍ക്കും വാങ്ങാന്‍ അവരുടെ പ്രമാണിമാരെയും പങ്കാളികളെയുമാണ് ഉപയോഗിച്ചത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും