Investments

ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍; ജീവനക്കാരെ പിരിച്ചുവിടല്‍ തുടരുന്നു

ദുബായ്: ദുബായിലെ സാമ്പത്തിക മാന്ദ്യം ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളെല്ലാം സാമ്പത്തിക തകര്‍ച്ച മൂലം ജീവനക്കാരെയെല്ലാം പിരിച്ചു വിടുന്ന അവസ്ഥയാണ് ദുബയിലുള്ളത്. ദുബായിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളായ നഖീല്‍, മജീദ് അല്‍ ഫുട്ടൈം എന്നിവരെല്ലാം  ജീവനക്കാരെ പിരിച്ചുവിട്ട്  സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷ തേടാനുള്ള തയ്യാറെടുപ്പിലാണ്. 

ദുബായ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള നഖീല്‍ 300 ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. 2014 ന് ശേഷം ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാമ്പത്തിക തകര്‍ച്ചയെല്ലാം പ്രധാനമായും എടുത്തു പറയേണ്ട കാര്യമാണ്. 

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഓഹരികളില്‍ തകര്‍ച്ച നേരിട്ടതും പ്രധാന കാരണമാണ്. അതേസമയം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ വിപണന മേഖലയില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്തത് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിന്ന് 100 പേരെയാണ് ആഴ്ചയില്‍ പിരിച്ചുവിടുന്നതെന്ന് പറയുന്നു. 

 

Author

Related Articles