Banking

എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന്റെ അറ്റാദായത്തില്‍ കുതിച്ചുചാട്ടം; ആസ്തി സംഭരണ ശേഷിയിലും ബാങ്ക് വളര്‍ച്ച നേടി

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ആസ്തിയുടെ കാര്യത്തില്‍ ഏറ്റവും മുന്‍പിലാണുള്ളത്. ബാങ്കിന്റെ മൂലധന ശേഷിയിലും, സേവനമേഖലയിലും കൂടുതല്‍ കരുത്താണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ദുബായ് എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന്റെ അറ്റാദായത്തില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റാദായം 80 ശതമാനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30 ന് അവസാനിച്ച് രണ്ടാംപാദത്തില്‍ കമ്പനിയുടെ അറ്റലാഭം 4.74 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വളര്‍ച്ചാ ശേഷിയുള്ള ബാങ്കിന് നിക്ഷേപ സമാഹരണത്തിലൂടെ ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  വായ്പാ വളര്‍ച്ചാ ശേഷിയിലും, ബാങ്കിന്റെ വായ്പാ വളര്‍ച്ചാ ഉയര്‍ന്ന നേട്ടമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ആസ്തികളുടെ സംഭരണ ശേഷിയിലും ബാങ്ക് കൈവരിച്ച നേട്ടം മിഡില്‍ ഈസ്റ്റില്‍ തന്നെ ബാങ്കിങ് മേഖലയിലവെ ഏറ്റവും വലിയ വളര്‍ച്ചയാണ്. 

അതേസമയം ഐപിഒ വഴി ബാങ്ക് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് കമ്പനിയുമായി ചേര്‍ന്ന് ബാങ്ക് 175 ബില്യണ്‍ ഡോളര്‍ സമാഹരണമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഏകദേശം 10.44 ബില്യണ്‍ ദിര്‍ഹം നിക്ഷേപ സമാഹരണമാണ് ബാങ്ക് നേടിയത്. 2019 ന്റെ ആദ്യപകുതിയില്‍ ബാങ്കിന്റെ ആകെ വരുമാനം 9.53 ബില്യണ്‍ ദിര്‍ഹം ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ബാങ്കിന്റെ പലിശയിനത്തിലുള്ള അറ്റാദായത്തില്‍ വന്‍ വര്‍ധനവാണ് നടപ്പു സാമ്പത്തിക വര്‍ഷം ഉണ്ടായിട്ടുള്ളത്. പലിശയിനത്തിലുള്ള വരുമാനം ആറ് മാസം കൊണ്ട് 10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 6.85 ബില്യണ്‍ ദിര്‍ഹമാണ് ജൂണ്‍ മാസത്തില്‍ അവസാനിച്ച പലിശയിനത്തിലുള്ള വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

 

 

Author

Related Articles