Trading

കോവിഡ്-19 ഭീതി പടര്‍ത്തിയതോടെ ഓഹരി വിപണിയില്‍ തകര്‍ച്ച;രൂപയുടെ മൂല്യം തകര്‍ന്നു; സെന്‍സെക്‌സ് 1,941.67 പോയിന്റ് താഴന്നു

കോവിഡ്-19 ആഗോള തലത്തില്‍ ഭീതി പടര്‍ത്തിയതോടെ ഈ ആഴ്ച്ചത്തെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി ഏറ്റവും വലിയ നഷ്ടത്തിലേക്ക് വഴുതി വീണു. ആഗോള എണ്ണ വിപണിയും ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  1,941.67 പോയിന്റ് താഴ്ന്ന്  ഏകദേശം  5.17 ശതമാനം ഇടിവ് രേഖപ്പെടുത്തി 35634.95 ലേ്‌ക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  538.00 പോയിന്റ് താഴ്ന്ന്  അതായത്  4.90 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 10451.50 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 

നിലവില്‍  335 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 2146 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  മാത്രമല്ല രൂപയുടെ മൂല്യത്തിലും ഇന്ന് ഭീമമായ  ഇടിവാണ് രേഖപ്പെടുത്തിയത്.  രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 16 പൈസയോളം ഇടിഞ്ഞ് 74.03 രൂപയിലേക്കെത്തി. കൊറോണ വൈറസ് ഭീതി പടര്‍ത്തിയതോടെ ഫോറിന്‍ കറന്‍സി എക്‌സ്‌ചെയ്ഞ്ചില്‍ യുഎസ് ഡോളറിന് ഡിമാന്‍ഡ് വര്‍ധിക്കുകയും ഇറക്കുമതി ആക്റ്റിവിറ്റി ശക്തിപ്പെടുകയും, കയറ്റുമതി കുറയുകയും ചെയ്തതോടെയാണ്  രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവ് വരാന്‍ കാരണം.  

യെസ് ബാങ്ക് (31.58%), ബിപിസിഎല്‍ (5.15%),  ഭാരതി ഇന്‍ഫ്രാടെല്‍ (3.58%),  എയ്ച്ചര്‍ മോട്ടോര്‍സ് (0.80%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഒഎന്‍ജിസി (-15.76%), വേദാന്ത (-14.54%), റിലയന്‍സ് (12.34%), സീ എന്റര്‍ടെയ്ന്‍ (-12.07%) ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-11.01%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

എന്നാല്‍ വ്യാപാരത്തില്‍  രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന്   ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ്  (10451.50), എസ്ബിഐ (2,567.21), ഐസിഐസിഐ ബാങ്ക് (1,923.81), എച്ച്ഡിഎഫ്‌സി ബാങ്ക് (1,905.70), ബിപിസിഎല്‍ (1,686.730) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.   

Author

Related Articles