Banking

ആര്‍ബിഐ മുന്‍ ഉദ്യോഗസ്ഥന്‍ രവി മോഹന്‍ ഇസാഫിന്റെ തലപ്പത്തേക്ക്

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചെയര്‍മാനായി പിആര്‍വി മോഹനെ നിയമിച്ചു. റിസര്‍വ് ബാങ്കിലെ മുന്‍ഉദ്യോഗസ്ഥനാണ് അദേഹം. നിലവില്‍ സബ് സഹാറന്‍ ആഫ്രിക്കയിലെ പതിമൂന്ന് രാജ്യങ്ങളുടെ ബാങ്കിങ് മേഖലക്ക് വേണ്ടി സാങ്കേതിക സഹായം നല്‍കിവരുന്നതിനിടെയാണ് ഇസാഫ് ചെയര്‍മാനായുള്ള നിയമനം. 

നേരത്തെ റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് മേല്‍നോട്ട വകുപ്പിന്റെ തലവനായിരുന്നു അദ്ദേഹം. രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മേല്‍നോട്ടത്തിന്റെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. വാണിജ്യ ബാങ്കിംഗ് സമ്പ്രദായത്തെ നിയന്ത്രിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന മോഹന്‍ റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്റ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചീഫ് ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചു.രവി മോഹനന്റെ  നൈപുണ്യവും കാര്യശേഷിയും ഇസാഫിന് മുതല്‍കൂട്ടാവുമെന്നാണ് പ്രതീക്ഷ. നിലവില്‍ ചെയര്‍മാന്‍ സ്ഥാനത്തുള്ള ആര്‍ പ്രഭ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.

 

Author

Related Articles