ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇനി ഡെബിറ്റ് കാര്‍ഡ് ഇഎംഐയും: ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും തടസങ്ങളില്ലാത്തതുമായി അതിവേഗ ഇഎംഐ സേവനം
കൊച്ചി: ഓഫ്ലൈന് ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മാസ തവണ അടവുകള്‍ (ഇഎംഐ) ലഭ്യമാക്കുന്നതിന് ഫെഡറല്‍ ബാങ്കും പൈന്‍ ലാബ്സും കൈകോര്‍ക്കുന്നു. ഫെഡറല്‍ ബാങ്കിന്റെ 57 ലക്ഷം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പൈന്‍ ലാബ്സ് പിഒഎസുകള്‍ വഴി ഇനി വളരെ വേഗത്തില്‍ ഇഎംഐ അടിസ്ഥാനത്തില്‍ വായ്പ ലഭ്യമാകും. ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും തടസങ്ങളില്ലാത്തതുമായി അതിവേഗ ഇഎംഐ സേവനം നല്കുന്ന പുതിയ ഡിജിറ്റല്‍ അനുഭവമാണിതെന്ന് പൈന്‍ ലാബ്സ് ചീഫ് പ്രൊഡക്ട് ഓഫീസര്‍ വെങ്കട് പരുചുരി പറഞ്ഞു. ഭാവിയില്‍ ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വേണ്ടി നവീനമായ കൂടുതല്‍ സേവന സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
സാങ്കേതികവിദ്യയും അനലിറ്റിക്സും പ്രയോജനപ്പെടുത്തി ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമം. ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാതെ വായ്പാ, ഇഎംഐ സൗകര്യങ്ങള്‍ നല്‍കുന്നതിന് പുതിയ പദ്ധതി സഹായകമാകുമെന്ന് ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും റിട്ടെയ്ല്‍ അസറ്റ് ആന്റ് കാര്‍ഡ്സ് മേധാവിയുമായ നിലുഫര്‍ മുലന്‍ഫിറോസ് പറഞ്ഞു.
ഇന്ത്യയില്‍ നിലവില്‍ 85,000 വ്യാപാരികളുടെ 1.20 ലക്ഷം സ്റ്റോറുകളിലായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് മുഖേനയുള്ള ഇഎംഐ സേവനം പൈന്‍ ലാബ്സ് നല്‍കുന്നുണ്ട്. 90 ബ്രാന്‍ഡുകളും 19 ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ശൃംഖല ഇതിനായി പൈന്‍ ലാബ്സ് സൃഷ്ടിച്ചിട്ടുണ്ട്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും