Banking

ആര്‍ബിഐയോട് വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രാലയം; മൊത്ത എന്‍പിഎ വര്‍ധിക്കാനുള്ള സാഹചര്യം ശക്തമെന്ന് ആര്‍ബിഐ പറയുമ്പോഴും ധനമന്ത്രാലയം നിരത്തുന്നത് മറ്റൊരു വാദം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ഇപ്പോള്‍  തര്‍ക്കങ്ങള്‍  ശക്തമാവുകയാണ്. ബാങ്കുകളിലെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) വര്‍ധിക്കുകയാണെന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിന് ശക്തമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തിരിക്കുകയാണ്  കേന്ദ്രധനമന്ത്രാലയം.  എന്നാല്‍  ബാങ്കിങ് മേഖലയിലെ മൊത്ത നിഷ്‌ക്രിയ ആസ്തികളില്‍  കുറവുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രധനമന്ത്രാലയം പറയുന്നത്. നിഷ്‌ക്രിയ ആസ്തികള്‍ കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയിട്ടള്ളത്.  അനുപാതത്തിലുണ്ടായ കുറവ് പരിശോധിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്.  

അതേസമയം SMA (special mention accounts)-1  അഥവാ പ്രത്യേകം പരാമര്‍ശിക്കുന്ന എക്കൗണ്ടുകളുടെ എണ്ണവും, SMA-2 have come down drastically എസ്എംഎ2 എന്നീ എക്കൗണ്ടുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്.  ബാങ്കിങ് മേഖല കൂടുതല്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. അതേസമയം സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ആര്‍ബിഐയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  ബാങ്കുകളുടെ മൊത്ത എന്‍പിഎ അനുപാതം 2019 സെപ്റ്റംബറിലെ 9.3 ശതമാനത്തില്‍ നിന്ന് 2020 സെപ്റ്റംബറോടെ 9.9 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് കേന്ദ്ര ബാങ്ക് പറയുന്നത്.  

സാമ്പത്തിക സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, തിരിച്ചടുകളിലെ വീഴ്ചകളിലുണ്ടാകുന്ന നേരിയ വര്‍ധന, വായ്പാ വളര്‍ച്ചയുടെ ഇടിവ് , ബാങ്കിങ് മേഖലകളിലെ മോശം കാലാവസ്ഥ  എന്നിവ പരിശോധിച്ചാണ് റിസര്‍വ്വ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.  

Author

Related Articles