Investments

ഇപിഎസ് പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തും; നാല് മില്യണ്‍ ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും

ന്യൂഡല്‍ഹി:ഇപിഎസ് പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം. ഇപ്പോള്‍ ലഭിക്കുന്ന 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. നാല് മില്യണ്‍  തൊഴിലാളികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. എംപോളോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം( ഇപിഎസ്) ഏകദേശം 9000 കോടി രൂപയോളം സര്‍ക്കാര്‍ പെന്‍ഷന്‍ സ്‌കീമിന് വേണ്ടി ചിലവാക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇപിഎസ് പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്തുന്നതോടെ സര്‍ക്കാറിന് 12000 കോടി രൂപ പ്രതിവര്‍ഷം ഇതിനായി ചിലവ് വരും. നിലവില്‍ 6 മില്യണ്‍ പെന്‍ഷന്‍കാരില്‍ 4 മില്യണ്‍ ആളുകള് 1500 രൂപ മാസത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവരാണ്. 1.8 മില്യണ്‍ ആളുകള്‍ നിലവില്‍ 1000 രൂപയോളം പെന്‍ഷന്‍ വാങ്ങുന്നവരാണ്. 

 

Author

Related Articles