കേന്ദ്ര ധനകാര്യ മന്ത്രാലയം ആര്‍ബിഐക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു; റിസര്‍വ്വ് ബാങ്കിനോട് 27,380 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം
ആര്‍ബിഐയോട് 27,380 കോടി രൂപ കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ട് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക പ്രതിസന്ധികയും, വരാനിരിക്കുന്ന അപകട സാധ്യതയും മുന്‍ നിര്‍ത്തി ആര്‍ബിഐ നീക്കിവെച്ച തുകയാണിപ്പോള്‍ ധനകാര്യ മന്ത്രാലയം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ സാമ്പത്തിക അവലോകന മാധ്യമമായ മണികണ്‍ട്രോളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2016-17 സാമ്പത്തിക വര്‍ഷം ആര്‍ബിഐ 13190 കോടി രൂപയോളമാണ് ഇതിന് മുന്‍പ് നീക്കിവെച്ചത്. 2017-2018 വര്‍ഷം കൂടുതല്‍ സാമ്പത്തിക ഞെരുക്കം രാജ്യത്തുണ്ടാകുമെന്ന് കണക്കിലെടുത്ത് 14,190 കോടി രൂപയുമാണ് ആര്‍ബിഐ നീക്കിവെച്ചത്.
അതേ സമയം ഇടക്കാല വിഹിതമായ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വിഹിതംം 28,000 കോടി രൂപയോളമാണെന്ന് കേന്ദ്ര സാമ്പത്തികാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര പഞ്ഞു. അതേ സമയം 2018-2019 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 68000 കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്നതെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ നടപ്പു സാമ്പത്തിക വര്‍ഷം 40000 കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതോടെ ഇടക്കാല ലാഭ വിഹിതം 28000 കോടി രൂപ കേന്ദ്രസര്‍ക്കാറിന് ആര്‍ബിഐ നല്കിയാല് ആകെ വിഹിതം 68000 കോടി രൂപ കേന്ദ്രസര്‍ക്കാറിന് ആര്‍ബിഐ നല്‍കേണ്ടി വരും. അടുത്ത സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ഏകദേശം 69000 കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്നത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും