Banking

അബുദാബി ഫസ്റ്റ് ബാങ്കിന്റെ അറ്റ ലാഭത്തില്‍ 5 ശതമാനം വര്‍ധനവ്; പലിശയിനത്തിലും, പലിശേതര വരുമാനത്തിലും കുതിച്ചുചാട്ടം

യുഎഇയിലെ അബുദാബി ഫസ്റ്റ് ബാങ്കിന്റെ (എഫ്എബി) അറ്റലാഭത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റലാഭത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയാണ് 2019 ജൂണ്‍ മാസത്തില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എഫ്എബി ബാങ്കിന്റെ അറ്റലാഭം 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച രണ്ടാംപാദത്തില്‍ 3.2 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത് 3.06 ബില്യണ്‍ ദിര്‍ഹമായിരുന്നു. ബാങ്കിന്റെ ആസ്തികളിലടക്കം വര്‍ധനവുണ്ടായെന്നണ് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷം ബാങ്കിന്റെ മൂലധന ശേഷിയിലും, വായ്പാ വളര്‍ച്ചാ ശേഷിയിലും വന്‍ നേട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്. 

അതേസമയം ബാങ്കിന്റെ ആകെ വരുമാനത്തില്‍ വന്‍വര്‍ധനവാണ് 2019 ന്റെ ആദ്യപകുതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ആകെ വരുമാനം 2019 ന്റെ ആദ്യപകുതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 6.3 ബില്യണ്‍ ദിര്‍ഹമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ പലിശേതര വരുമാനത്തില്‍ 9 ശതമാനമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തില്‍ ബാങ്കിന്റെ പലിശേതര വരുമാനം 1.85 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ അറ്റപലിശയിനത്തിലെ വരുമാന വളര്‍ച്ച രണ്ടാം പാദത്തില്‍ രണ്ട് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ അറ്റ പലിശയിനത്തിലെ വളര്‍ച്ച ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 3.3 ബില്യണ്‍ ഡോളറിലൂടെയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

 

Author

Related Articles