എഫ്പിഐ നിക്ഷേപത്തില്‍ വര്‍ധനവ്; ഏപ്രില്‍ എഫ്പിഐ നിക്ഷേപം വഴി എത്തിയത് 17,219 കോടി രൂപ
ന്യൂഡല്‍ഹി: ഏപില്‍ ഒന്ന് മുതല്‍ 26 വരെ എത്തിയ എഫ്പിഐ വിദേശ നിക്ഷേപത്തില്‍ വന്‍ കുതിപ്പ്. മൂന്നാമത്തെ മാസവും റേക്കോര്‍ഡ് നേട്ടമാണ് പോര്ട്ട്ഫോളിയേമാ നിക്ഷേപത്തില്‍ ഉണ്ടായിട്ടുള്ളത്. വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഏപ്രില്‍ മാസം എത്തിയതോടെ 17,219 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എഫ്പിഐ വഴി ഒഴുകിയെത്തിയത. ഇക്വിറ്റി വഴി 21,032.04 കോടി രൂപയുടെ അറ്റ നിക്ഷേപവും, ഡെറ്റ് വഴി നടന്ന അറ്റ നിക്ഷേപം 3,812.94 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം താത്കാലികമായി നിര്‍ത്തിവെച്ചതും, ചൈന,യുഎസ് വ്യാപാര തര്‍ക്കങ്ങള്‍ക്ക് പ്രശ്ന പരിഹാരം ഉണ്ടാകുെമന്ന വാര്‍ത്തകള്‍ വന്നതോടെയാണ് വിപണിയില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാകുന്നതിന് കാരണമായത്. എഫ്പിഐ നിക്ഷേപത്തില്‍ വന്‍ കുതിപ്പുണ്ടായത് വിപണി ഉണരുന്നതിന് തുല്യമാണെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്നു മുതല്‍ 26 വരെയുള്ള എഫ്പിഐ നിക്ഷേപ വളര്‍ച്ചയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ തീരുമാനങ്ങളും നയങ്ങളും ഇതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് മോണിങ്സ്റ്റാര്‍ വിലയിരുത്തുന്നത്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം