Investments

എഫ്പിഐ നിക്ഷേപങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു; ജൂണില്‍ 11,132 കോടി രൂപയുടെ എഫ്പിഐ നിക്ഷേപം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: എഫ്പിഐയില്‍ ജൂണ്‍  മാസത്തില്‍ 11,132 കോടി രൂപയുടെ അറ്റനിക്ഷേപം നടന്നതായി റിപ്പോര്‍ട്ട്. മെയ് മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ വിറ്റഴിക്കലിലാണ് പ്രധാനമായും ഏര്‍പ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് എഫ്പിഐ നിക്ഷേപങ്ങളില്‍ കുറവുണ്ടാകുന്നതിന് കാരണമായത്.

അതേസമയം വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികരാത്തിലെത്തിയതോടെ എഫ്പിഐ നിക്ഷേപങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നതിന് കാരണമായി. ജൂണ്‍ 3-14 വരെയുള്ള കാലയളവില്‍ എഫ്പിഐ നിക്ഷേപങ്ങളില്‍ ചില വ്യത്യാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാണിക്കുന്നു. 

ഇക്വിറ്റി മേഖലയിലെ നിക്ഷേപങ്ങളില്‍ 1,517.12 കോടി രൂപയും, ഡാറ്റ് മേഖലയില്‍  9,615.64  കോടി രൂപയുമാണ വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപകര്‍ നടത്തിയിട്ടുള്ളത്. എഫ്പിഐകള്‍ നടത്തിയ നിക്ഷേപം മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്  9,031.15 കോടി രൂപയും, ഏപ്രില്‍ മാസത്തില്‍ 16,093 കോടി രൂപയുമാണ് എഫ്പിഐയില്‍ അറ്റനിക്ഷേപമായി രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസം ഇത് 11,182  കോടി രൂപയുമാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

 

Author

Related Articles