Investments

ഇരു ചക്രവാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തും; 800 രൂപ മുതല്‍ 1000 രൂപ വരെയാണ് നികുതി

ന്യൂഡല്‍ഹി:പെട്രാള്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ അധിക നികുതി ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ ഒന്നാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗ്രീന്‍ സൈസ് എന്ന പേരിലാണ് ഇരു ചക്ര വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുക.800 രൂപ മുതല്‍ 1000 രൂപ വരെ നികുതി ഈടാക്കും. പെട്രോള്‍ വാഹനങ്ങള്‍ക്കാണ് ഈ നികുതി ഏര്‍പ്പെടുത്തുന്നത്. 

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നടപടിയിലേക്ക് ഇറങ്ങുന്നത്. അടുത്ത മൂന്ന വര്‍ത്തിനുള്ളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. 2018ല്‍   ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 21 മില്യണ്‍ ഇരു ചക്രവാഹനങ്ങളാണ് രാജ്യത്ത് നിരത്തിലെത്തിയത്. അതേ സമയം രാജ്യത്ത് ഇരു ചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

 

 

Author

Related Articles