Banking

ബാങ്ക് വായ്പയില്‍ 12.2 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് വായ്പാ വളര്‍ച്ചയില്‍ വന്‍വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 12.2 ശതമാനം വര്‍ധനവാണ് ബാങ്ക് വായ്പയില്‍ ഉണ്ടായിട്ടുള്ളത്. ആര്‍ബിഐയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്ക് വായ്പയില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി ആര്‍ബിഐ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നുണ്ട്.

2018 സാമ്പത്തിക വര്‍ഷം എന്‍പിഎ ആസ്തിയില്‍ 11.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം അനുപാതം (സിആര്‍എആര്‍) ക്യാപിറ്റല്‍ റ്റു റിസ്‌ക് അസ്റ്റ് റേഷിയോ 13.5 ശതമാനത്തില്‍ നിന്നും 12.8 ശതമാനമായി കുറയുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ വലിയ കുറവുണ്ടാകുമെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും എടുത്തുപറഞ്ഞിട്ടുള്ള കാര്യം.

 

Author

Related Articles