Banking

രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം എട്ട് ശതമാനമായി കുറയുമെന്ന് ക്രിസില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടവുമായി ബന്ധപ്പെട്ട് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇപ്പോള്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുകയാണ്. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചുവെന്നാണ് ക്രിസില്‍ അഭിപ്രായപ്പെടന്നത്. ഇതോടെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുടെ കണക്കുകളില്‍ കുറവ് വരുമെന്ന വിലയിരുത്തലാണ് ക്രിസില്‍ ഇപ്പോള്‍ നടത്തിയിട്ടുള്ളത്. 

2020 മാര്‍ച്ചില്‍ ബാങ്കുകളുടെ കിട്ടാക്കടം എട്ട് ശതമാനമായി കുറയുമെന്നാണ് ക്രിസില്‍ അഭിപ്രായപ്പെടുന്നത്. കിട്ടാക്കടം അതേസമയം ബാങ്കുകളുടെ കിട്ടാകടം 2019 മാര്‍ച്ച് മാസം മാത്രം രേഖപ്പെടുത്തിയത് 9.3 ശതമാനമായാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2018 ല്‍ 11.5 ശതമാനമായിരുന്നു ബാങ്കുകളുടെ കിട്ടാക്കടം. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലായെന്നാണ് ക്രിസില്‍ വിലയിരുത്തുന്നത്.

 

Author

Related Articles