Banking

ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നവരുടെ പാസ്‌പോര്‍ട് പിടിച്ചുവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങുന്നവര്‍ക്ക് കടിഞ്ഞാണിടാന്‍ മദ്രാസ് ഹൈക്കോടതി പുതിയൊരു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പാസ്‌പോര്‍ട്ട് നിയമത്തില്‍ ഭേദഗതി വരുത്താനാണ്  മദ്രാസ് ഹൈക്കോടതി പുതിയ നിര്‍ദേശം വച്ചത്. ജസ്റ്റിസ് എസ് വൈദ്യനാഥാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങുന്നവരുടെ എണ്ണം കൂടുന്നുവെന്ന കണ്ടെത്തലിലാണ് കോടതി പാസ്‌പോര്‍ട്ട് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിയമത്തില്‍ ഭേദഗതി വരുത്തുന്നതോടെ ബാങ്ക് അധികൃതര്‍ക്ക് ഇപഭോക്താവില്‍ നിന്ന് പാസ്‌പോര്‍ട്ട് ആവശ്യപ്പെടാനാകും. 

പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യുന്നതടക്കമുള്ള അവകാശങ്ങള്‍ ഇതോടെ ബാങ്ക് അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്യും. അംഗണവാടി ജീവനക്കാരിയായ എസ് മംഗളം എന്നയാളുടെ ഹരജി തള്ളിക്കൊണ്ടാണ് കോടതി പുതിയ നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടത്. ബാങ്കുകളില്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയും, വിജയ് മല്യ അടക്കമുള്ളവര്‍ ബാങ്കുകള്‍ക്ക് കോടികളാണ് നഷ്ടമുണ്ടാക്കിയത്. 

 

Author

Related Articles