Trading

എച്ചഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം 7 ലക്ഷംകോടി;ചരിത്രനേട്ടം കൊയ്യുന്ന ആദ്യബാങ്കെന്ന റെക്കോര്‍ഡ്;ഓഹരിയിലും കുതിപ്പ്

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഏഴ്‌ലക്ഷം കോടി കവിഞ്ഞു.  ഈ വര്‍ഷം ഇതുവരെ ബാങ്കിന്റെ ഓഹരിവിലയില്‍ 21% കുതിപ്പ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഓഹരിവിപണിയില്‍ വ്യാപാരം തുടങ്ങിയ ഉടനെ ബിഎസ്ഇയില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1283.4 രേഖപ്പെടുത്തി.

ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോള്‍ 1,280.6 രൂപ നിലവാരത്തില്‍ വിപണി ക്ലോസ് ചെയ്യുമ്പോള്‍ തന്നെ വിപണി മൂല്യം 7.01 ട്രില്യണായി. നേരത്തെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ,റിലയന്‍സ് ഇന്റസ്ട്രീസ് എന്നിവയുടെ ഓഹരികളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. വിപണിമൂല്യത്തില്‍ ടിസിഎസിന് 8.19 ട്രില്യണും റിലയന്‍സിന്  9.32 ട്രില്യണുമാണ്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഈ സമയം 26.8% ഉയര്‍ച്ച രേഖപ്പെടുത്തി 6345 കോടി രൂപയായപ്പോള്‍ കഴിഞ്ഞ വര്‍ഷം 6,198 കോടി രൂപ ലാഭമാണ് സ്വന്തമാക്കിയിരുന്നത്.

Author

Related Articles