Banking

എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തി; പുതിയ നിരക്കുകളുടെ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്‌സി ബാങ്കും പലിശ നിരക്കില്‍ കുറവ് വരുത്തിയതായി റിപ്പോര്‍ട്ട്. നിലവിലുള്ള എല്ലാ വായ്പാ കാലാവധികളിലും എംസിഎല്‍ആര്‍ 15 ബേസിസ് പോയിന്റാണ് (ബിപിഎസ്) കുറച്ചിരിക്കുന്നത്. നവംബറിലും ബാങ്ക് എംസിഎല്‍ആര്‍ 10 ബേസിസ് പോയിന്റ് കുറച്ചിരുന്നതായാണ് വിവരം. 

പുതിയ നിരക്ക് കുറയ്ക്കല്‍ ഡിസംബര്‍ ഏഴിനായിരുന്നു ബാങ്ക് പ്രഖ്യാപിച്ചത്. ഒരു വര്‍ഷ നിരക്ക് 8.15 ശതമാനവും 2 വര്‍ഷത്തെ നിരക്ക് 8.25 ശതമാനവും 3 വര്‍ഷത്തെ നിരക്ക് 8.35 ശതമാനവും ആയിരിക്കുംഒരുമാസത്തേക്ക് 7.85 ശതമാനവും, മൂന്ന് മാസത്തേക്ക് 7.9 ശതമാനവും, ആറ് മാസത്തേക്ക് എട്ട് ശതമാനവുമാണ് പലിശ നിരക്ക് പ്രഖ്യാപിച്ചത്.

അതേസമയം  രാജ്യത്ത് മാന്ദ്യം പടരുന്ന സാഹചര്യത്തിലാണ് വിവിധ ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയമ പ്രകാരം 2019 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന എംഎസ്എംഇ, ഭവന, റീട്ടെയില്‍ വായ്പകള്‍ക്കുള്ള എല്ലാ ഫ്ളോട്ടിംഗ് റേറ്റ് വായ്പകളുടെയും ബാഹ്യ മാനദണ്ഡമായി റിപ്പോ നിരക്ക് സ്വീകരിക്കാന്‍ എസ്ബിഐ തീരുമാനിച്ചിരുന്നു. പുതിയ വായ്പാനത്തില്‍ റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.  

 രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് കഴിഞ്ഞ ദിവസം കുറച്ചിരുന്നു.  മാര്‍ജിനല്‍ കോസ്റ്റ് ഫണ്ടില്‍  10 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഏകദേശം 0.10 ശതമാനമാണ് നിരക്ക് കുറച്ചതെന്നാണ് റിപ്പോര്‍ട്ട് ഇതോടെ ഭവന വാഹന വായ്പ  തുടങ്ങിയവയുടെ പലിശ നിരക്കില്‍ കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ പുതിയ നിരക്കുമായി ബന്ധപ്പെട്ട് എംസിഎല്‍ ആറില്‍ എട്ട് ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായാണ് കുറയുക. നിലവില്‍ വിവിധ കാലാവധിയിലുള്ള പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  

Author

Related Articles