Banking

എച്ച്ഡിഎഫ്‌സി ബാങ്കിന് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം; അറ്റലാഭത്തില്‍ 21 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്‌സി  ബാങ്കിന്റെ ഒന്നാം പാദത്തിലെ വരുമാനവിവരം പുറത്തുവിട്ടു. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍മാസത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 5,568.16 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായമായി രേഖപ്പെടുത്തിയത് 4,601.44 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും മറ്റ്  ഇനത്തിലുള്ള വരുമാനത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ അറ്റ പലിശയിനത്തിലുള്ള വരുമാനത്തില്‍ 22.9 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അറ്റ പലിശയിനത്തിലുള്ള വരുമാനമായി ഒന്നാം പാദത്തില്‍ ഒഴുകിയെത്തിയത് 13,294.3  കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം സര്‍വീസ് ചാര്‍ജടക്കമുള്ള ഫീ ഇനത്തിലുള്ള വരുമാനത്തില്‍ 27 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

എന്നാല്‍ ഫീ ഇനത്തിലുള്ള വരുമാനമായി  ഒഴുകിയെത്തിയത് 4,970.3 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ കിട്ടാക്കടത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബാങ്ക് ജൂണ്‍ മാസത്തില്‍ കൂടുതല്‍ നീക്കിയിരപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്ക് 60 ശതമാനം തുകയാണ് കിട്ടാക്കടം പരിഹരിക്കുന്നതിന് നീക്കിവെച്ചിട്ടുള്ളത്. 2,613.66 കോടി രൂപയോളമാണ് കിട്ടാക്കടം പരിഹരിക്കുന്നിതിന് വേണ്ടി നീക്കിവെച്ചത്.  അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ കിട്ടാക്കടം പരിഹരിക്കുന്നതിന് ബാങ്ക് ആകെ നീക്കിവെച്ച തുക 1,889.2 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

 

Author

Related Articles