ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി: അറിയേണ്ടതെല്ലാം
നല്ല കവറേജ് നല്‍കുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കാരണം ചികിത്സാ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പെട്ടെന്ന് ഉണ്ടാവുന്ന ആശുപത്രി ചിലവുകള്‍ ഒരു സാധാരണക്കാരന് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നത് മെഡിക്കല്‍ ചെലവ് വഹിക്കുന്നു എന്ന പോലെ നികുതി ലാഭത്തിനും വഴിയൊരുക്കുന്നു.
അതായത് നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനിനു വേണ്ടി അടയ്ക്കുന്ന പ്രീമിയം തുക ആദായ നികുതിയുടെ സെക്ഷന്‍ 80ഡി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ക്കായി ക്ലെയിം ചെയ്യാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയുന്ന തുകയ്ക്ക് ഒരു പരിധിയുണ്ട്. നിങ്ങള്‍ക്കും പങ്കാളിക്കും ആശ്രിതരായ കുട്ടികള്‍ക്കുമായി ഒരു പോളിസി എടുക്കുകയാണെങ്കില്‍ സെക്ഷന്‍ 80 ഡി പ്രകാരം പ്രീമിയത്തില്‍ പരമാവധി 25,000 രൂപവരെ (60 വയസ്സിന് താഴെയുള്ളവര്‍ക്ക്) ആദായനികുതി ആനുകൂല്യം ലഭിക്കും. നിങ്ങള്‍ ഒരു മുതിര്‍ന്ന പൗരനാണെങ്കില്‍ ഈ ഇളവ് പരിധി 30,000 രൂപവരെയാകും.
മാതാപിതാക്കള്‍ക്കായാണ് നിങ്ങള്‍ പോളിസി എടുത്തതെങ്കില്‍ ഇളവ് 25,000 രൂപയാണ്. നിങ്ങളുടെ മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ ഈ പരിധി 30,000 രൂപയായി ഉയരും. നിങ്ങള്‍ക്കും പങ്കാളിക്കും കുട്ടികള്‍ക്കുമായി ഒരു പോളിസിയും, മാതാപിതാക്കള്‍ക്കായി മറ്റൊരു പോളിസിയും എടുക്കുകയാണെങ്കില്‍ നിങ്ങള്‍ ഈ രണ്ട് ഇളവുകളും ലഭിക്കുന്നതാണ്. അതായത് നിങ്ങളുടെ പോളിസിയുടെ 25,000 രൂപവരെയും മാതാപിതാക്കളുടെ പോളിസിയുടെ 25,000 രൂപയും ലഭിക്കും.
നിങ്ങളുടെ മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില്‍, അവര്‍ക്കായി ഒരു പ്ലാന്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ രണ്ട് ഇളവുകളും ലഭിക്കുന്നതാണ് അതായത് നിങ്ങളുടെ പോളിസിക്ക് 25000 രൂപവരെയും മാതാപിതാക്കളുടെ പോളിസിക്ക് 30000 രൂപവരെയും. നിങ്ങളും മാതാപിതാക്കളും മുതിര്‍ന്ന പൗരന്മാരാണെങ്കില്‍, നിങ്ങളുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കുമായി രണ്ടു പോളിസി എടുക്കുമ്പോള്‍, നിങ്ങള്‍ക്ക് 30,000 രൂപ വീതം രണ്ട് ഇളവ് ലഭിക്കും. പോളിസി വാങ്ങുന്ന സമയത്ത്, ഇന്‍ഷുറര്‍ 80ഡി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ടാക്സ് സര്‍ട്ടിഫിക്കറ്റ് നല്‍കും, അത് നികുതി ആനുകൂല്യങ്ങള്‍ക്കായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിക്കാം.
Related Articles
-
റിട്ടെയര്‍മെന്റിന് ശേഷം സ്ഥിര വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി ഐസിഐസിഐ പ്രുഡന് -
കോവിഡില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം; പരിരക്ഷയേകാന്‍ പുതിയ പോ -
കൊതുക് ജന്യ രോഗങ്ങള്‍ക്കും ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ; മാര്‍ഗ നിര്‍ദേശങ്ങളു -
നിറം നോക്കി തരമറിയാം; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് 'കളര്‍ കോഡിങ്' വരുന്നു -
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം ഒക്ടോബര്‍ മാസത്തോടെ വര്‍ധിക്കും -
'പിയുസി ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല'; വസ്തുത അറിയാം -
തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകളില്‍ ഈ വര്‍ഷം മാറ്റമുണ്ടാകില്ലെന്ന് സൂചന -
കൊറോണ ക്ലെയിമുകള്‍ വര്‍ധിക്കുന്നതില്‍ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആശങ