Investments

ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്‍ സെയില്‍സില്‍ മെയില്‍ 13.5 ശതമാനം ഉയര്‍ച്ച

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്‍ സെയില്‍സില്‍ മെയില്‍ 13.5 ശതമാനം ഉയര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസത്തേതില്‍ നിന്നും സെയില്‍സ് ഉയര്‍ന്ന് 6.5 ലക്ഷം യൂണിറ്റിലെത്തി. ബിഎസ്സി ഫെയലിങ് അനുസരിച്ച് 2019 ഏപ്രിലില്‍ 5.7 ലക്ഷം യൂണിറ്റ് വില്‍പ്പനായണ് ഉണ്ടായത്. 

 2019 മെയ് മാസത്തില്‍ ഹീറോ മോട്ടോര്‍ കോര്‍പ്പ് 652,028 മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് വിറ്റഴിച്ചത്. എപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെയില്‍സില്‍ വളരെ മെച്ചപ്പെട്ട രീതിയിലുളള ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 574,366  ടു വീലര്‍ യൂണിറ്റാണ്  കഴിഞ്ഞ മാസത്തില്‍ വിറ്റഴിച്ചത്. 2019 ഫെബ്രുവരി മുതല്‍ ആറ് ലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. 617,215 മോട്ടോര്‍ ബൈക്കുകളും സ്‌കൂട്ടറുകളുമാണ് വിറ്റഴിച്ചത്.ഭൂരിഭാഗംപുതിയ ഉത്പന്നങ്ങളുടെയും ബുക്കിങ്ങുകള്‍ രാജ്യത്തെ ഹീറോ മോട്ടോ കോര്‍പ്പ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്.

 

Author

Related Articles