പുതിയ പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ നിന്ന് പഴയ പദ്ധതിയിലേക്ക് മാറണോ? വഴിയുണ്ട്
2004 ജനുവരി ഒന്നിനുമുമ്പ് നിയമനം നേടിയിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുതിയ പെന്ഷന് പദ്ധതിയായ പങ്കാളിത്ത പെന്ഷന് പദ്ധതിയിലാണ് നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കില്‍ പഴയതിലേക്ക് മാറാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇപ്പോള്‍ സാധിക്കും. ഇതിനായ് മെയ് 31നകം അപേക്ഷ നല്‍കണം. ഇത് ഒറ്റത്തവണ നല്കുന്ന സൗകര്യാണ്. എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് ഈ അവസരം ഇപ്പോള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. അപേക്ഷ പരിഗണിച്ച് കഴിഞ്ഞാല്‍ പഴയ പെന്ഷന് പദ്ധതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച ഉത്തരവ് സെപ്തംബര്‍ 30നകം പുറപ്പെടുവിക്കാനാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം.
ആര്‍ക്കൊക്കെ പഴയ പെന്ഷന് പദ്ധതിയിലേക്ക് മാറാന്‍ സാധിക്കും?
2003 ഡിസംബര്‍ 22-ന് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്, 2004 ജനുവരി ഒന്നിനോ അതിനുശേഷമോ നിയമനം ലഭിച്ചവരാണ് പുതിയ പെന്ഷന് പദ്ധതിയുടെ പരിധിയില്‍ വരിക. എന്നാല്‍, യോഗ്യതാ പരീക്ഷയും ഇന്റര്‍വ്യൂവും നിയമനവുമെല്ലാം 2003 ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തിയായിട്ടും സാങ്കേതിക കാരണങ്ങളാല്‍ 2004 ജനുവരി ഒന്നിനോ അതിനുശേഷമോ മാത്രം ജോലിയില്‍ പ്രവേശിക്കേണ്ടി വന്നവര്‍ക്കാണ് ഈ ഓഫര്‍ പ്രയോജനപ്പെടുക. ഈ വിഭാഗത്തില്‍പെടുന്ന ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പുതിയ പെന്ഷന് പദ്ധതിപ്രകാരം പെന്ഷന് തുകയിലേക്ക് വിഹിതം ഈടാക്കുന്നുമുണ്ട്. ഇത്തരക്കാര്‍ക്കാണ് പഴയ പെന്ഷന് പദ്ധതിയിലേക്ക് മാറാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുന്നത്
നിയമന പ്രക്രിയ 2004 ജനുവരി ഒന്നിനു മുമ്പ് പൂര്‍ത്തിയായിട്ടും പൊലീസ് വെരിഫിക്കേഷന്, മെഡിക്കല്‍ പരിശോധന, സാങ്കേതിക തടസ്സം, കോടതി ഉത്തരവ്, വകുപ്പുകളുടെ അലംഭാവം തുടങ്ങിയവ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് വൈകിയവര്‍. - അധികൃതര്‍ നിര്‍ദേശിച്ചതുകൊണ്ടു മാത്രം വൈകി ജോലിയില്‍ പ്രവേശിച്ചവര്‍, ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം അനുവദിച്ചതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെടുന്നവര്‍, മെഡിക്കല്‍/വരുമാന/ജാതി സര്‍ട്ടിഫിക്കറ്റുകളിലെ അപാകത തുടങ്ങിയ കാരണങ്ങളാല്‍ യഥാസമയം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും പിന്നീട്ട് ഇവ പരിഹരിക്കപ്പെടുകയും ചെയ്തവര്‍ക്കും പുതിയ പദ്ധതി ഒഴിവാക്കി പഴയതിലേക്ക് മാറാന്‍ സാധിക്കും.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം