ഇ-വാലറ്റുകളില്‍ പണം നഷ്ടമായാല്‍ തിരിച്ചുപിടിക്കേണ്ടത് എങ്ങിനെ?
ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നത് ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുയാണ്. എന്നാല്‍ നാട് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൂടുമാറുമ്പോള്‍ മോഷ്ടാക്കളെ പേടിച്ച് നമ്മള് ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളില്‍ നിന്ന് മാറിയിരിക്കുന്നത് ശരിയല്ല. ഡിജിറ്റല്‍ ഇടപാടുകളില്‍ നല്ലൊരു ശതമാനവും ഇ-വാലറ്റ് വഴിയുള്ള ഇടപാടുകളാണ്. ഇ-വാലറ്റ് ഇടപാടുകള്‍ സുരക്ഷിതമാക്കാനും ഇനി പണം നഷ്ടമായാല്‍ തിരിച്ചുപിടിക്കാനും ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.ഇ-വാലറ്റ് ഇടപാടുകളില്‍ ഉപഭോക്താവിന് പണം നഷ്ടമായാല്‍ തിരിച്ചുലഭിക്കുന്നതിനായി ആര്‍ബിഐ പുതിയ ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ക്രമക്കേടോ പിശകോ ആണ് പണംനഷ്ടപ്പെടാനുള്ള കാരണമെങ്കില്‍ ഉപഭോക്താവിന്റെ ബാധ്യത പരമാവധി ഒഴിവാക്കുന്ന വിധത്തിലാണ് ചട്ടം രൂപപ്പെടുത്തിയിരിക്കുന്നത്.
പണനഷ്ടമുണ്ടായാല്‍ എന്തൊക്കെ ചെയ്യണം
1. മൂന്ന് ദിവസത്തിനുള്ളില്‍ ഉപഭോക്താവ് ബന്ധപ്പെട്ട കമ്പനിയെ വിവരം അറിയിക്കുക യാണെങ്കില്‍ പണം പൂര്‍ണമായും തിരികെ ലഭിക്കും. ഏഴ് ദിവസത്തിനുള്ളിലാണ് വിവ രം അറിയിക്കുന്നതെങ്കില്‍ പരമാവധി നഷ്ട പ്പെടാവുന്ന തുക 10,000 രൂപയായിരിക്കും. ഏ ഴ് ദിവസത്തിനുള്ളിലാണ് പരാതിപ്പെട്ടതെങ്കി ല്‍ 10,000 രൂപക്ക് മുകളിലുള്ള തുക തിരികെ നല്കാന് കമ്പനി ബാധ്യസ്ഥമാകും. ഏഴ് ദി വസത്തിനു ശേഷമാണ് കമ്പനിയെ അറിയി ക്കുന്നതെങ്കില് മുഴുവന്‍ പണവും നഷ്ടപ്പെ ടാവുന്നതാണ്. കമ്പനി ഉപഭോക്താവിന് അ നുകൂലമായ നടപടി സ്വീകരിക്കുകയാണെ ങ്കില്‍ പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്.
2.തന്റേതല്ലാത്ത കാരണത്താല്‍ പണം ന ഷ്ടപ്പെട്ട കാര്യം ഇ-വാലറ്റ് കമ്പനിയെ അ റിയിച്ചാല് പത്ത് ദിവസത്തിനകം നഷ്ടപ്പെട്ട പണം തിരികെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരി ക്കണം. ഉപഭോക്താവ് നല്കിയ പരാതി 90 ദിവസത്തിനകം പരിഹരിക്കുകയും വേണം
3. ഇലക്ട്രോണിക് പേമെന്റ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി ഉപഭോക്താ വിനെ എസ്എംഎസ് വഴി നിര്‍ബന്ധമായും അറിയിച്ചിരിക്കണം. അനധികൃതമായ ഇടപാ ടാണ് നടന്നതെങ്കില്‍ അത് സംബന്ധിച്ച് കമ്പനിയെ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പറോ ഇ-മെയില്‍ വിലാസമോ ഇത്തരം എസ്എംഎസ് സന്ദേശങ്ങള്‍ക്കൊപ്പം നല്കി യിരിക്കണം. ഉപഭോക്താവിന്റെ ഇ-മെയില്‍ വിലാസത്തിലേക്കും സന്ദേശം അയച്ചിരിക്ക ണം. ഈ സൗകര്യങ്ങള്‍ ലഭിക്കുന്നതിനും താന്‍ അറിയാതെ പണം നഷ്ടപ്പെടുന്നത് ഒഴി വാക്കുന്നതിനും എസ്എംഎസ് അലര്‍ട്ട് ലഭി ക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാനും ബന്ധ പ്പെടാനുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ കൃത്യമായി നല്‍കാനും ഉപഭോക്താവ് ശ്രദ്ധിക്കേണ്ടതുണ്ട്.
4.കഴിഞ്ഞ വര്‍ഷങ്ങളില്‍ മൊബൈല്‍ വാലറ്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പണം നേരിട്ട് നല്‍കാതെ ഓണ്‍ലൈന്‍ വഴി പേമെന്റ് നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ സൗകര്യപ്രദം മൊബൈല്‍ വാലറ്റുകളാണ്.
കോള്‍ ടാക്സി സര്‍വീസുകള്‍ ഉള്‍പ്പെടെ യുള്ള ഒട്ടേറെ സേവനങ്ങള്‍ക്കായി മൊബൈ ല്‍ വാലറ്റുകള്‍ വഴി പണം നല്കാന് സൗകര്യ മുണ്ട്. കോള്‍ ടാക്സി സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും സാമ്പത്തിക ഇടപാടുകള്‍ക്ക് മൊബൈല്‍ വാലറ്റുകളെയാണ് ആശ്രയിക്കുന്നത്.
5.മൊബൈല്‍ വാലറ്റുകള്‍ അടുത്ത കാല ത്ത് രൂപം കൊണ്ട ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനമാണെങ്കിലും ഈ മേഖലയില്‍ ഒട്ടേ റെ കമ്പനികളുടെ സാന്നിധ്യമാണുള്ളത്. ടെലി കോം സേവന ദാതാക്കളും ഹാന്റ്സെറ്റ് നിര്‍മാതാക്കളും ടെക് സ്റ്റാര്‍ട്ട് അപ്പുകളുമൊക്കെ മൊബൈല്‍ വാലറ്റുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ വാലറ്റുകളുടെ ബാഹുല്യം വര് ധിച്ചതോടെ പണം നഷ്ടപ്പെടുന്നതു സംബ ന്ധിച്ച പരാതികളും വര്‍ധിച്ചു. ഈ സാഹചര്യ ത്തിലാണ് ആര്‍ബിഐ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.
Related Articles
-
അമേരിക്കന്‍ തെരഞ്ഞെടുപ്പ്: ഇന്ത്യയുടെ വ്യാപാര പ്രതീക്ഷകളും ലക്ഷ്യങ്ങളും -
ഹെലികോപ്ടർ വഴി പണം വിതരണം ചെയ്യുന്നതാണോ ഹെലികോപ്ടർ മണി? എന്താണ് ഹെലികോപ്ടർ മണി? -
ലോക്ക്ഡൗണിൽ തളരാതെ ഓൺലൈൻ; പണമുണ്ടാക്കാൻ ഓൺലൈൻ ബിസിനസുകൾ -
കൊറോണ: ആഗോളവത്കരണ ശേഷമുള്ള ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി! സാമ്പത്തിക വ് -
ലോകം എല്‍എന്‍ജിയിലേക്ക് കൂടുമാറുമ്പോള്‍ -
സ്വയംതൊഴിലിനും ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പത്ത് ലക്ഷം രൂപാ വായ്പ നല് -
അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ അഞ്ച് വര്‍ഷത്തിനകം; മോഡിയുടെ ദിവാ സ്വപ്നത്തെ കുറ -
കേന്ദ്രബജറ്റ്; സുഭാഷ് ഗാര്‍ഗിന്റെ നിരീക്ഷണം