
2020-21 ലെ കേന്ദ്രബജറ്റ് സാമ്പത്തിക വളര്‍ച്ചയുടെയും വളര്‍ച്ചാ വേഗത്തിന്റെയും ലക്ഷ്യത്തെ ഫലപ്രദമായി പരിഗണിക്കുന്നില്ലെന്ന് മുന്‍ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്രഗാര്‍ഗ്. സാമ്പത്തികവും സാമ്പത്തിക,ധനകാര്യ സാഹചര്യങ്ങള്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഏകീകരണ സമീപനമാണ് ബജറ്റ് കൈക്കൊണ്ടിരിക്കുന്നതെന്നും തന്റെ ബ്ലോഗ് പോസ്റ്റില്‍ അദേഹം പറയുന്നു. റോഡുകള്‍,റെയില്‍വേ,മെട്രോ എന്നിവയിലെ നിക്ഷേപമാണ് അടിസ്ഥാന സൗകര്യമേകലിയല്‍ പ്രധാന പങ്കുവഹിക്കുന്നത്. എന്നാല്‍ ഈ പദ്ധതികള്‍ക്കായുള്ള വിഹിതത്തില്‍ നാമമാത്രമായ വര്‍ധന മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്.
യഥാര്‍ത്ഥ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഇത് 8-10 ശതമാനം കുറവായിരിക്കുമെന്നും അദേഹം വിലയിരുത്തുന്നു. വ്യാവസായിക,സേവന വളര്‍ച്ചയെ പ്രോത്സാഹിക്കുന്നതിനുള്ള വിഹിതത്തിന്റെ സ്വഭാവത്തിലും മാറ്റമൊന്നും വന്നിട്ടില്ല. ഈ ചെലവിടലുകളെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ വളര്‍ച്ചാ ഉത്തേജനം നല്‍കാന്‍ സാധ്യതയുള്ളതല്ലെന്ന് അദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമീണ റോഡുകള്‍,ഗ്രാമീണ ഭവനങ്ങള്‍ ,ടോയ്‌ലറ്റുകള്‍,ഗാര്‍ഹിക വൈദ്യുതി കണക്ഷനുകള്‍,എല്‍പിജി കണക്ഷനുകള്‍ ,ജലവിതരണ പൈപ്പുകള്‍ എന്നിവയ്ക്കും തൊഴിലുറപ്പ് പദ്ധതി,പിഎംകിസാന്‍ എന്നിവയ്ക്കും മുന്‍ബജറ്റിലെ പോലെ ഏറെകുറെ മതിയായ വിഹിതം നല്‍കിയിട്ടുണ്ട്. 4ജി ലൈസന്‍സിന്റെ ചിലവ് വഹിക്കുന്നതിനായി ബിഎസ്എന്‍എല്ലിനും എംടിഎന്‍എലിനും ഇക്വിറ്റി ഫണ്ടിങ് നല്‍കാനുള്ള സര്‍ക്കാര്‍ ബജറ്റ് നിര്‍ദേശത്തെ ഗാര്‍ഗ് ശക്തമായി വിമര്‍ശിച്ചു. ബിഎസ്എന്‍എലും എംടിഎഎന്‍എലും ഇതില്‍ നിന്ന് ഒരിക്കലും നേട്ടം നല്‍കാന്‍ സാധ്യതയില്ല. അതിവേഗം മാറുകയും വലിയ സാങ്കേതിക മത്സരം നടക്കുകയും ചെയ്യുന്ന മേഖലയില്‍ ഈ വൈകിയ വേളയില്‍ 4ജിക്കായി ചെലവിടുന്നത് ഗുണം ചെയ്യില്ല. ഈ തുക കമ്പനികള്‍ക്ക് മൂലധന ചെലവിടലിനായി അല്ലാതെ ഗ്രാന്റായി അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നും ഗാര്‍ഗ്കട്ടിച്ചേര്‍ത്തു.