Banking

എന്‍പിഎ ആസ്തികള്‍ വില്‍ക്കാനൊരുങ്ങി ഐഡിബിഐ ബാങ്ക്

കിട്ടാക്കടം പരിഹരിക്കാന്‍ ഐഡിബിഐ ബാങ്ക് പുതിയ നയം ഇപ്പോള്‍ എടുത്തിരിക്കുകയാണ്. 1.4 ബില്യണ്‍ ഡോളര്‍ വിലവരുന്ന സമ്മര്‍ദ്ദിത ആസ്തികള്‍ വില്‍ക്കുന്നതിലൂടെ കിട്ടാക്കടത്തിന് പരിഹാരം കണ്ടെത്താന്‍ ഐഡിബിഐ ബാങ്ക് ഇപ്പോള്‍ ശ്രമം നടത്തുന്നതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വായ്പകള്‍ അടക്കാത്ത ഇടപാടുകരിലേക്ക് പുതിയ നടപടി എടുക്കാനും ബാങ്ക് ഇപ്പോള്‍ ശ്രമം നടത്തുകയാണ്. 

നിഷ്‌ക്രിയ വായ്പകള്‍ നേടിയെടുക്കുക എന്നതാണ് ഐഡിബിഐ ബാങ്ക് ആദ്യം ലക്ഷ്യം വെക്കുന്നത്. ബാങ്കിന്റെ സാമ്പത്തിക ശേഷിയെയും വായ്പാ ശേഷിയെയും വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിന് പരിഹാരമായിട്ടാണ് ബാങ്കിന്റെ സമ്മര്‍ദ്ദിത ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നത്. 

രാജ്യത്ത ഏറ്റവും കിട്ടാക്കട ബാധ്യതയുള്ള ബാങ്കുകളിലൊന്നാണ് ഐഡിബിഐ. ആര്‍ബിഐ നിയമങ്ങള്‍ കര്‍ശനമാക്കിയ സ്ഥിതിക്കാണ് ബാങ്ക് പുതിയ സാമ്പത്തിക നയങ്ങളിലൂടെ പ്രശ്‌ന പരിഹാരത്തിന് മുതിരുന്നത്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ നിയന്ത്രണ ഓഹരികള്‍ വാങ്ങിയത് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളുണ്ടായിട്ടുണ്ട് ഒരു പരിധിവരെ. 210 ബില്യണ്‍ രൂപയാണ് എല്‍ഐസി ഐഡിബഐ ബാങ്കില്‍ നിക്ഷേപിച്ചതെന്നാണ് വിവരം.

 

Author

Related Articles