നികുതിയിനത്തില്‍ സര്‍ക്കറിന്റെ വരുമാനത്തില്‍ ക്ഷീണമുണ്ടായേക്കും; ആദായനികുതി ഇ-ഫയലിംഗ് നടത്തിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി: ആദായനികുതി ഇ-ഫയലിംഗ് നടത്തിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.6 ലക്ഷം ഇടിവുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നോട്ട നിരോധനത്തിന് ശേഷമുള്ള വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷം 6.68 കോടിയാണ് ആദായ നികുതി ഇ-ഫയലിംഗ് നടത്തിയവരുടെ ആകെ എണ്ണം. 2017-2018 സാമ്പത്തിക വര്‍ഷം ഇത് 6.74 കോടിയാണ് ഉണ്ടായിരുന്നത്. 2017-2018 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 6.6 ലക്ഷം പേര് ആദായ നികുതി ഇ-ഫയലിംഗ് നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കോട്ടക് ഇക്കണോമിക് റിസേര്‍ച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്.
ആദായനികുതി ഇ-ഫയലിംഗിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാറിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. നികുതിദായകരുടെ റജിസ്ട്രേഷനില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017 മാര്‍ച്ചില്‍ മാത്രം 6.2 കോടി പുതിയ നികുതി ദായകരാണ് റജിസ്റ്റര്‍ ചെയ്തത്. എന്നിട്ടും ഇ-ഫയലിഗില്‍ വന്‍ ഇടിവുണ്ടായത് സര്‍ക്കാര്‍ പറഞ്ഞ വാദങ്ങള്‍ പൊളിക്കുന്നതാണെന്നാണ് നിലവില്‍ ഉയര്‍ന്നുവരുന്ന ആരോപണം.
അതേസമയം അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്കുള്ള ഫയലിഗുകളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 1.5 കോടി ഫയലിംഗ് ഉള്‍പ്പടെ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 1.02 കോടി ഫയലുകളാണ് ആദായ നികുതിയില്‍ റജിസ്റ്റര്‍ ചെയ്തത്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം