Trading

ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചു. രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതും യുഎസ് ഡോളര്‍ ദുര്‍ബലമായതുമാണ് രൂപക്ക് നേട്ടമായത്. മുന്‍ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 18 പൈസയുടെ നേട്ടമാണുണ്ടായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി.

യൂറോക്കെതിരെയും രൂപ കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്. രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ മികച്ച നേട്ടമാണുണ്ടായത്. ഇതാദ്യമായി സെന്‍സെക്സ് 54,000വും നിഫ്റ്റി 16,000വും കടന്നു. ഏറെക്കാലം വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും നിക്ഷേപം നടത്താനെത്തിയതും രൂപക്ക് ഗുണകരമായി. ചൊവാഴ്ച മാത്രം 2,116.6 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ നടത്തിയത്.

Author

Related Articles