Banking

ഇന്ത്യന്‍ബാങ്ക് എടിഎമ്മുകളില്‍ ഇനി 2000 രൂപാനോട്ട് ലഭിക്കില്ല

ചെന്നൈ: മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല. പകരം 200 രൂപയുടെ നോട്ടുകള്‍ അധികമായി എടിഎമ്മുകളില്‍ നിറയ്ക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപ നോട്ട് മാറ്റി തരാന്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് ബാങ്കിന്റെ ശാഖകളില്‍ എത്തുന്നത്.

പകരം തുല്യമായ തുകയ്ക്ക് കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇടപാടുകാര്‍ എത്തുന്നത്. ഈ അവസ്ഥ ഒഴിവാക്കാനാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചത്. രണ്ടായിരം രൂപാനോട്ടുകള്‍ക്ക് പകരം 200 രൂപ നോട്ടുകള്‍ അധികമായി എടിഎമ്മുകളഇല്‍ നിറയ്ക്കും. മാര്‍ച്ച് ഒന്ന് മുതല്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരം രൂപ നോട്ടുകള്‍ ലഭിക്കില്ലെന്ന് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.

 

News Desk
Author

Related Articles