കഴിഞ്ഞ പാദത്തിലെ നഷ്ടം നികത്തി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്;നഷ്ടം 342 കോടി രൂപയായി ചുരുങ്ങി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ നഷ്ടത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ നഷ്ടം 342 കോടി രൂപയിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ പ്രവര്ത്ത രീതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയതോടെയാണ് മുന്‍വര്‍ഷത്തെ പാദത്തിലെ നഷ്ടത്തില്‍ കുറവ് വരുത്താന്‍ സാധിച്ചത്. അേേതസമയം മുന്‍ വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ നഷ്ടം 919.4 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഓവര്‍സീസിന്റെ പലിശയിനത്തിലുള്ള വരുമാനത്തിലടക്കം വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനം 6.7 ശതമാനം ഉയര്‍ന്ന് 1,288.5 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ബാങ്കിന്റെ കിട്ടാക്കടം ജൂണ്‍ മാസത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ കിട്ടാക്കടത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ കിട്ടാക്കം 2.53 ശതമാനത്തില്‍ നിന്നും 11.04 ശതമാനമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ ബാങ്കിന്റെ കിട്ടാക്കടം കുറക്കുന്നതിന്റെ നീക്കിയിരിപ്പില്‍ കുറവ് വന്നത് മൂലമാണ് നഷ്ടം നികത്താനായതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പുാസമ്പത്തിക വര്‍ഷം ബാങ്കിന്റെ ബാങ്കിന്റെ എന്‍പിഎ കുറക്കാനുള്ള നടപടികളാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും