Banking

ഇന്ത്യന്‍ ബാങ്കിങ് മേഖല പുതിയ വഴിത്തിരിവിലേക്കെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി; കാരണങ്ങള്‍ അറിയാം

ദില്ലി: ഇന്ത്യന്‍ ബാങ്കിങ് മേഖല പുതിയൊരു വഴിത്തിരിവിന് സാക്ഷ്യം വഹിക്കുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. വായ്പ നല്‍കിയ പണം പാപ്പര്‍ കമ്പനികളില്‍ നിന്ന് തിരികെ പിടിക്കാനുള്ള ബാങ്കുകളുടെ ശേഷി മെച്ചപ്പെടുത്തും. ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യാ എംഡി റിദ്ധാം ദേശായി പറഞ്ഞു. പാപ്പര്‍ കമ്പനി എസ്സാര്‍ സ്റ്റീലിനെ വാങ്ങാനുള്ള ആര്‍സലര്‍ മിത്തലിന്റെ തീരുമാനത്തിന് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു.

എസ്ബിഐ ബാങ്കുകള്‍ അടക്കമുള്ള വായ്പാദാതാക്കളുടെ കടം കൊടുത്തുതീര്‍ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍.  2016ല്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പാപ്പരത്തെ നിയമത്തെചൊല്ലിയുള്ള നിരവധി തര്‍ക്കങ്ങള്‍ സുപ്രിംകോടതി ഇടപെടലോടെ പരിഹരിക്കപ്പെട്ടു. ഈ വിധി വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും  ഇവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ബാങ്കുകള്‍ക്ക് എന്‍ബിഎഫ്‌സികളില്‍ നിന്നുള്ള കിട്ടാക്കടം തിരികെ പിടിക്കുനന്ത് ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ ഗുണംചെയ്യുമെന്നും റിദ്ധാ ദേശായി പറഞ്ഞു.

Author

Related Articles