Banking

എച്ച്ഡിഎഫ്സിയുമായി ചേര്‍ന്ന് കോ-ബ്രാന്‍ഡസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ, എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. കാ-ചിങ്(Ka-Ching) എന്ന് പേരുള്ള ക്രെഡിറ്റ് കാര്‍ഡാണ് വ്യാഴാഴ്ച പുറത്തിറക്കിയത്. രണ്ടു വകഭേദങ്ങളിലാവും ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാവുക - ബേസിക് 6E റിവാര്‍ഡ്സും പ്രീമിയം കാര്‍ഡായ 6E റിവാര്‍ഡ്സ് XL -ലുമാണ് ഇവ. 750 രൂപയാണ് ബേസിക് 6E റിവാര്‍ഡ്സ് കാര്‍ഡിന്റെ വാര്‍ഷിക അംഗത്വ തുക. പ്രീമിയം 6E റിവാര്‍ഡ്സ് XL കാര്‍ഡിന്റെ വാര്‍ഷിക അംഗത്വ തുകയാവട്ടെ 3,000 രൂപയും.

ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡിഗോ ചീഫ് കൊമേഴ്സൈല്‍ ഓഫീസര്‍ വില്ലി ബൗള്‍ട്ടറാണ് ഈ വിവരം അറിയിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ കാര്‍ഡുകള്‍ പുറത്തിറക്കാനാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള ഇന്‍ഡിഗോയും എച്ച്ഡിഎഫ്സി ബാങ്കും ലക്ഷ്യമിടുന്നത്. 6E, 6E XL കാര്‍ഡുകള്‍ ആക്റ്റിവേറ്റ് ചെയ്യുന്ന വേളയില്‍ ഉപയോക്താക്കള്‍ക്ക് യഥാക്രമം 1,500, 3,000 രൂപ വിലമതിക്കുന്ന കോംപ്ലിമെന്ററി വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. ലോഞ്ച് ആക്സസ്, വിമാനത്താവളങ്ങളിലെ ചെക്ക്-ഇനുകളിലെ മുന്‍ഗണന, വിവിധ ഡിസ്‌കൗണ്ടുകള്‍, ഇന്ധന ചാര്‍ജുകള്‍ ഒഴിവാക്കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ പ്ലാറ്റ്ഫോമില്‍ നടത്തുന്ന എല്ലാ ഇടപാടുകളിലും കാര്‍ഡ് ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭ്യമാവും

Author

Related Articles