Banking

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ അറ്റലാഭത്തില്‍ വര്‍ധനവ്; 52 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 52.22 ശതമാനമാണ് ആകെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റലാഭം 1,401 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലഭാമായി രേഖപ്പെടുത്തിയത് 920.34 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. 

ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെവന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 32 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 2,909.35 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിഷ്‌ക്രിയ ആസ്തി 1.09 ശതമാനത്തില്‍ നിന്ന് 2.09 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

Author

Related Articles