റവന്യു സെക്രട്ടറിയെയും, ആദായനികുതി വകുപ്പ് ചെയര്‍മാനെയും തിരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു വരുത്തിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധയിടങ്ങളില്‍ തുടര്‍ന്നുവരുന്ന ആദായ നികുതിവകുപ്പിന്റെ റെയ്ഡിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റവന്യൂ സെക്രട്ടറി എബി പാണ്ഡെയെയും സിബിഡിടി ചെയര്മാന് പിസി മോദിയെയും വിളിച്ചു വരുത്തി ചര്‍ച്ച ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടത്തില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡുകളില് നിസ്പക്ഷത ഉറപ്പു വരുത്താന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ നിസ്പക്ഷത പാലിക്കുന്നില്ലെന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. കര്‍ണാടക, മഹാരാഷ്ട്ര, അന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡുകള്‍ ശക്തമാക്കിയിരുന്നു. മധ്യപ്രദേശില്‍ 281 കോടി രൂപ റെയ്ഡിലൂടെ പിടിച്ചെടുത്തെന്നും വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് റെയ്ഡില്‍ നിസ്പക്ഷത പുലര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം