Investments

നരേഷ് ഗോയാല്‍ ബോര്‍ഡംഗത്തില്‍ നിന്ന് രാജിവെച്ചതോടെ ജെറ്റ് എയര്‍വേസിന്റെ ഓഹരിയില്‍ 13 ശതമാനം വര്‍ധനവുണ്ടായി

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സ് ബോര്‍ഡംഗത്തില്‍ നിന്നും നരേഷ് ഗോയാലും ഭാര്യ അനിതാ ഗോയലും  രാജിവെച്ചതോടെ ജെറ്റ്് എയര്‍വേസിന്റെ ഓഹരിയില്‍ 13 ശതമാനം വര്‍ധനവ്. മാനേജ്‌മെന്റ് തലത്തില്‍ അഴിച്ചു പണിയില്ലാതെ ജെറ്റിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയാറ്റാനാവില്ലെന്ന് നേരത്തെ ബാങ്കുകള്‍ പറഞ്ഞിരുന്നു. ബാങ്കിന്റെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് ജെറ്റ് എയര്‍വേസിന്റെ ബോര്‍ഡംഗത്തില്‍ നിന്ന് നരേഷ് ഗോയാല്‍ രാജിവെച്ചത്. 

നരേഷ് ഗോയാലിന്റെ 50.5 ശതമാനം ഓഹരി 25.5 ശതമാനം ഓഹരിയായി കുറക്കുകയും ചെയ്തു. എത്തിഹാദിന്റെ ഓഹരി 24 ശതമാനത്തില്‍ നിന്ന് 12 ശതമാമായും കുറച്ചു. ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി 12.69 ശതമാനം വര്‍ധിച്ച് 254.50 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിച്ചത്.

 

Author

Related Articles