ജെഎം ഫിനാന്‍ഷ്യല്‍ കടപ്പത്ര വില്‍പ്പന തുടങ്ങി; മൂന്നാംഘട്ടത്തില്‍ 2000 കോടി സമാഹരിക്കും
കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ ജെഎം ഫിനാന്‍ഷ്യലിന്റെ മൂന്നാംഘട്ട കടപ്പത്ര വില്‍പ്പന തുടങ്ങി. റെഡിം ചെയ്യാവുന്നതും ഓഹരിയാക്കാന്‍ സാധിക്കാത്തതും ലിസ്റ്റ് ചെയ്യപ്പെട്ടതുമായ സുരക്ഷിത കടപ്പത്രങ്ങളാണ് വില്‍ക്കുന്നത്. ജെഎം ഫിനാന്‍ഷ്യലിന്റെ ഉപകമ്പനി ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡാണ് കടപ്പത്രങ്ങള്‍ പുറത്തിറക്കിയത്. ആയിരം രൂപ അടിസ്ഥാന വിലയും നൂറ് കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപ്പത്രങ്ങളാണ് ഇറക്കുന്നത്. 200 കോടി രൂപാ മുതല്‍ 300 കോടിരൂപാവരെ ഇത് ഉയര്‍ന്നേക്കാം.
മൊത്തം രണ്ടായിരം കോടി രൂപയാണ് കടപ്പത്ര വില്‍പ്പന വഴി കമ്പനി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 9വരെയാണ് കടപ്പത്ര വില്‍പ്പനയെങ്കിലും കാലാവധിക്ക് മുമ്പ് ഇത് നിര്‍ത്താനോ ആവശ്യമെങ്കില്‍ കാലാവധി ദീര്‍ഘിപ്പിക്കാനോ ഡയറക്ടര്‍ ബോര്‍ഡിനോ ബോര്‍ഡ് രൂപീകരിക്കുന്ന എന്‍സിഡി പബ്ലിക് ഇഷ്യൂ കമ്മറ്റിക്കോ അധികാരമുണ്ടായിരിക്കും. കടപ്പത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക പതിനായിരം രൂപയും അതിന് ശേഷം ആയിരം രൂപാ വീതവും മുഖവിലയുള്ള എന്‍സിഡിയുടെ ഗുണിതങ്ങളായിരിക്കും . 24,40,60,120 മാസങ്ങളിലായിരിക്കും കടപ്പത്രങ്ങളുടെ കാലാവധി. വര്‍ഷത്തില്‍ പത്ത് ശതമാനം വരെ ആദായം പ്രതീക്ഷിക്കാം. കമ്പനി രാജ്യത്താകെ അടിത്തറ ശക്തമാക്കി കൊണ്ടിരിക്കുകയാണെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വിശാല്‍ കംപാനി പറഞ്ഞു.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം