കേരളാ ബാങ്ക് ഔദ്യോഗിക രൂപീകരണം പൂര്‍ത്തിയായി; ഭരണസമിതിയെ പ്രഗല്ഭര് നയിക്കും
കേരളാ ബാങ്കിന്റെ ഔദ്യോഗിക രൂപീകരണം നടന്നു. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി,ധനകാര്യവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, മുന്‍ സംസ്ഥാന സഹകരണ ബാങ്ക് എംഡി റാണി ജോര്‍ജ് എന്നിവര്‍ അടങ്ങുന്ന ഭരണസമിതിയെയാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു വര്‍ഷമാണ് ഈ സമിതിയുടെ കാലാവധി. എന്നാല്‍ ലയനം പൂര്‍ത്തിയായാല്‍ ജനാധിപത്യ ഭരണസമിതിയായിരിക്കും അധികാരത്തിലേറുക.
കേരള ബാങ്ക് സിഇഓ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ പിഎസ് രാജന് ജനുവരിയില്‍ ചുമതലയേല്‍ക്കും. ബാങ്കിങ് നയം ഉടന്‍ തന്നെ പ്രഖ്യാപിച്ചേക്കും. 2021 മാര്‍ച്ച് മാസത്തോടെ അയ്യായിരം കോടി രൂപ കര്‍ഷകര്‍ക്ക് കേരളാബാങ്ക് വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബാങ്ക് രൂപീകരണ പ്രഖ്യാപനചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഓരോ പഞ്ചായത്തിലെയും മുഴുവന്‍ ക്രെഡിറ്റ് സഹകരണ ബാങ്കുകളെ ഒരുമിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റാന്‍ സാധിച്ചാല്‍ അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ദോഷകരമാകുന്നത് ഒന്നും ഈ മേഖലയില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും