Banking

ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സും ലയിക്കുന്നു

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മോര്‍ട്ട്‌ഗേജ് വായ്പ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, സൗത്ത് ബേസ്ഡ്  ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി പങ്കാളിത്തവുമായി ലയനത്തിലെത്തുകയാണ്. ലക്ഷ്മി വിലാസ് ബാങ്ക്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സുമായി ലയിക്കുന്നതിനുള്ള ബോര്‍ഡ് അംഗീകാരം ഇന്നലെ ലഭിച്ചിരുന്നു. 

ഇത് ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ ആസ്തിയും 41,000 കോടി രൂപയുടെ മാര്‍ക്കറ്റ് മൂലധനവും ഉണ്ടായിരിക്കും. രണ്ടു കമ്പനികളുടെ ബോര്‍ഡുകളും വെള്ളിയാഴ്ച വൈകുന്നേരം ചേര്‍ന്ന് ഒരു ഓഹരി-സ്വാപ്പ് അനുപാതം അംഗീകരിച്ചു. എല്‍വിബിയില്‍ ഓരോ 100 ഓഹരികള്‍ക്കും, ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സിന്റെ 14 ഓഹരികള്‍ ലഭിക്കും. 

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഐബിഎച്ച്എഫ്എല്‍ 26,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുകയാണ്. നിലവിലുള്ള 27,512 കോടി രൂപയും അതുമായി ബന്ധപ്പെട്ട തത്തുല്യമായ പണവും ഇതിന് പുറമേ ഉണ്ട്. ഇരു സ്ഥാപനങ്ങളും ലയിക്കുന്നതോടെ 19,500 കോടിയുടെ ആസ്തിയും 20.6 ശതമാനം മൂലധന പര്യാപ്തതാ അനുപാതവും ഉണ്ടായിരിക്കും. ഇന്ത്യാ ബുള്‍സ് ചെയര്‍മാന്‍ സമീര്‍ ഗെഹ്ലോട്ട് പുതിയ സ്ഥാപനത്തിന്റെ വൈസ് ചെയര്‍മാനായി ചുമതലയേല്‍ക്കും. 6 മുതല്‍ 12 മാസത്തിനുള്ളില്‍ ലയനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Author

Related Articles