Insurance

ചട്ടങ്ങളൊന്നും പാലിക്കുന്നില്ല; എല്‍ഐസിയ്ക്ക് പല പോളിസികളും നവംബറില്‍ നിര്‍ത്തേണ്ടി വരും

പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി തങ്ങളുടെ പല പോളിസികളും നവംബര്‍ മാസം അവസാനത്തോടെ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു.

24 വ്യക്തിഗത ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങളും ഗ്രൂപ്പ് ഇന്‍ഷൂറന്‍സുകള്‍ എട്ടെണ്ണവുമാണ് പിന്‍വലിക്കുന്നത്. എല്‍ഐസിയുടെ ഏറ്റവും വില്‍പ്പനയുള്ള ജീവന്‍ ആനന്ദ്,ജീവന്‍ ഉമന്ദ്, ജീവന്‍ ലക്ഷ്യ,ജീവന്‍ ലാഭ് തുടങ്ങിയ ജനപ്രിയ പോളിസികളും നിര്‍ത്തിയേക്കുമെന്ന് സൂചനയുണ്ട്.ഇന്‍ഷൂറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ പുതിയ ഇന്‍ഷൂറന്‍സ് ഉല്‍പ്പന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കാത്തതാണ് എല്‍ഐസിയുടെ പോളിസികള്‍ക്ക്   വില്ലനായത്.തെറ്റായ വില്‍പ്പന നിയന്ത്രിക്കുന്നതിനും ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉപഭോക്തൃകേന്ദ്രീകൃതമാക്കുന്നതുമാണ് പുതിയ ചട്ടങ്ങള്‍.

പിന്‍വലിക്കുന്നവയില്‍ ചില പോളിസികള്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പുതുക്കി രംഗത്തിറക്കിയേക്കും. ഇവയ്ക്ക് കുറഞ്ഞ ബോണസ് നിരക്കും ഉയര്‍ന്ന പ്രീമിയം നിരക്കുമായിരിക്കുമെന്ന് എല്‍ഐസി വൃത്തങ്ങള്‍ അറിയിച്ചു.

 

Author

Related Articles