Investments

ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ 1000 കോടി രൂപ നിക്ഷേപിക്കും

ലുലു ഇന്ത്യയില്‍ 1000 കോടി രൂപ നിക്ഷേപിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍  പുറത്ത് വരുന്നത്. ലുലു ഇന്റര്‍നാഷണലിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ വിഭാഗമായ 14 ഹോള്‍ഡിംഗ്‌സാണ് അടുത്ത രണ്ട് വര്‍ത്തിനുള്ളില്‍ 1000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഹോട്ടലുകള്‍ നിര്‍മ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് അധകൃതര്‍ അറിയിച്ചു. 2020 ആകുമ്പോഴക്കേും കമ്പനി ഒരു കോടി ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ഇന്ത്യയിലെ ഗ്രീന്‍ഫീള്‍ഡ്,ബ്രൗണ്‍ഫീള്‍ഡ് പ്രൊജക്ടുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് കമ്പനി അധികൃതര്‍ ലക്ഷ്യമിടുന്നത്. 150 മുറികളുള്ള ആഡംബര ഹോട്ടലുകളാണ് കമ്പനി ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ കീൂടുതല്‍ നിക്ഷേപം നടത്തി വരുമാനം വര്‍ധിപ്പിക്കുകയെന്നാണ്് ലുലു ഗ്രൂപ്പ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കൊച്ചി നഗരത്തിലും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തും ഹോട്ടലുകള്‍ തുടങ്ങാന്‍ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഹൈദരാബാദ് നഗരത്തില്‍ 225 മുറികളുള്ള ഹോട്ടലുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്. 

 

 

Author

Related Articles