Trading

ഓഹരി വിപണിയില്‍ ഏറ്റവും വലിയ തകര്‍ച്ച; സെന്‍സക്‌സ് 1,448.37 പോയിന്റ് താഴ്ന്നു

കൊറോണ വൈറസ് മൂലം ആഗോള തലത്തില്‍ മാന്ദ്യം ഉണ്ടാകുമെന്ന ഭീതിയില്‍ ആഗോള ഓഹരി വിപണിയും,  ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് ഏറ്റവും വലിയ നഷ്ടത്തിലേക്ക് വഴുതി വീണു. 2009 ന് ശേഷം നേരിടുന്ന ഏറ്റവും തളര്‍ച്ചയാണ് ഇന്ന് വിപണിക്ക് ഉണ്ടായത്.  കഴിഞ്ഞ ആറ് ദിവസംകൊണ്ട് മാത്രം നിക്ഷേപകര്‍ക്ക് ആകെ നഷ്ടം 11.4 ട്രില്യണ്‍ ഡോളറാണ്. ഇന്ന് വ്യാപാരം തുടങ്ങുമ്പോള്‍ നിക്ഷേപകര്‍ക്ക് മാത്രം ആകെ നഷ്ടം വന്നത് അഞ്ച്  ലക്ഷം കോടി രൂപയാണ്.ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യം ശക്തമാവുകയും,  സൗത്ത് കൊറിയയില്‍ മാത്രം 256 കേസുകള്‍ റിപ്പോര്‍ട്ട ചെയ്യുകയും ചെയ്തു. കൂടാതെ ഇറാന്‍, യുഎഇ രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ആഗോളതലത്തിലെ ബിസിനസ് ഇടപാടുകളെയും, കയറ്റുമതി വ്യാപാരത്തെയും വലിയ രീതിയില്‍ ബാധിച്ചത്. മാത്രമല്ല കൊറോണ വൈറസിന്റെ ആഘാതത്തില്‍ ആഗോള സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും ഒരു ട്രില്യണ്‍ ഡോളറിന്റെ നഷ്ടം വന്നേക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,448.37 പോയിന്റ് താഴ്ന്ന് ഏകദേശം 3.64 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി 38297.29 ലേക്കെത്തിയാണ് ഇന്ന് വയാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  431.50  പോയിന്റ് താഴ്ന്ന്  അതായത് 3.71 ശതമാനം വരെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ 485 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടത്തിലേക്കെത്തിയത്.  അതേസമയം 1975 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്കാണ് അവസാനിച്ചത്.  

വേദാന്ത (-12.68%), ടാറ്റാ മോട്ടോര്‍സ്  (-11.22%), ടെക് മഹീന്ദ്ര (-8.00%), ടാറ്റാ സ്റ്റീല്‍ (-7.52%),  ഹിന്ദാല്‍കോം (-7.40%) എന്നീ കമ്പനികളുടെ ഓഹരികളിലാണ്  ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  റിലയന്‍സ് (2,387.91),  ബജാജ് ഫിനാന്‍സ് (2,206.76), എസ്ബിഐ (1,809.04), എച്ച്ഡിഎഫ്‌സി (1,678.61), ഐസിഐസിഐ ബാങ്ക് (1,627.880 എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Author

Related Articles