Investments

മുത്തൂറ്റ് ഫിനാന്‍സിന്റെ കടപ്പത്രവിതരണം ഡിസംബര്‍ 24വരെ; മികച്ച റിട്ടേണിനായി ഉടന്‍ അപേക്ഷിക്കൂ

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ച് 790 കോടിയുടെ ഫണ്ട് സമാഹരണത്തിന് ഒരുങ്ങുന്നു. ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളാണ്  പുറത്തിറക്കുക, ഡിസംബര്‍ 24 വരെ കടപ്പത്രവിതരണം തുടരും. മുത്തൂറ്റിന്റെ 22ാമത് എന്‍സിഡിയാണിത്. നൂറ് കോടിരൂപയുടെ അടിസ്ഥാന വിതരണത്തോടെയാണ് ഇഷ്യൂ. 690 കോടിയുടെ അധികസമാഹരണവും നടന്നേക്കും. ഐസിആര്‍എ,ക്രിസ് എന്നിവയില്‍ ഡെബിറ്റ് റേറ്റിങ്ങായ സ്‌റ്റേബിള്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.

പലിശ ലഭിക്കാന്‍ രണ്ട് രീതികള്‍ പരിചയപ്പെടുത്തുന്നുണ്ട് കമ്പനി. വാര്‍ഷികാടിസ്ഥാനത്തിലോ പ്രതിമാസാടിസ്ഥാനത്തിലോ പലിശ സ്വീകരിക്കാം. കൂടാതെ 9.25 % മുതല്‍ 10% വരെയാണ് റിട്ടേണ്‍ ലഭിക്കുക. ദീര്‍ഘകാല ഫണ്ടുകള്‍ നേടുന്നതിനും കടം വാങ്ങലുകള്‍ വൈവിധ്യവത്കരിക്കുന്നതിനും ഈ ഇഷ്യു കമ്പനിയെ സഹായിക്കുമെനന്് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു.

പത്ത് നിക്ഷേപക ഓപ്ഷനാണ് എന്‍എസ്ഡിയില്‍ നല്‍കുന്നത്. കമ്പനിയുടെ പണയം ഇടപാടുകള്‍ വ്യാപിപ്പിക്കാനാണ് പുതിയ ഫണ്ട് സമാഹരണം വഴി ലക്ഷ്യമിടുന്നത്. ആകെ പുറത്തിറക്കുന്ന കടപ്പത്രങ്ങളുടെ  80 ശതമാനവും റീട്ടെയില്‍ ,ഉയര്‍ന്ന ശേഷിയുള്ള നിക്ഷേപകര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.  എഡെല്‍വെയിസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ്,എകെ കാപിറ്റല്‍ സര്‍വീസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കടപ്പത്രവിതരണം നടക്കുന്നത്.

Author

Related Articles