Trading

ഓഹരി വിപണിയില്‍ ഇന്ന് നേരിയ നഷ്ടം നേരിട്ടു; സെന്‍സെക്‌സ് 298 പോയിന്റ് താഴ്ന്നു

ഓഹരി വിപണി ഇന്ന് നേരിയ നഷ്ടം നേരിട്ടു. മുംബൈ ഓഹരി സൂചികയായ 298.82 പോയിന്റ്  താഴ്ന്ന് 38811.39 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 55.40 പോയിന്റ് താഴ്ന്ന് 11682.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1182 കമ്പനികളുടെ  ഒഹാരികളുടെ നേട്ടത്തിലും, 1303 ക്മ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. നഷ്ടം നേരിടാനുള്ള പ്രധാന കാരണം  മെയ് മാസത്തെ ഫ്യുച്ചര്‍ സെറ്റില്‍മെന്റ് ആണെന്നതും ഊഹ കച്ചവടക്കാരുടെ ലാഭമെടുക്കുവാനുള്ള വില്‍പനയും ആണ്. 

അതേസമയം മോദിയുടെ തിരിച്ചു വരവ് ഓഹരി വിപണിയുടെ തുടക്കത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ പ്രോഫിറ്റ് ബുക്കിംഗ് നേരിട്ടു. നാളെ ജൂണ്‍ മാസത്തെ ഫ്യുച്ചേര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ വിപണിയില്‍ ഊഹ കച്ചവടക്കാര്‍ പുതിയ പൊസിഷന്‍ എടുത്തു വിപണിയില്‍ നിലയുറപ്പിക്കുമെന്നും വിപണി വൃത്തങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. 

അദാനി പോര്‍ട്‌സ് (5.60%), സീ എന്റര്‍ടെയ്ന്‍ (5.33%), ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് (5.26%), ഗ്രാസിം (3.41%), സിപ്ല (2.12%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടം കൊയ്തത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളിലും നഷ്ടം നേരിട്ടു. വേദാന്ത (-5.38%), എയ്ച്ചര്‍ മോട്ടോര്‍സ് (-4.26%), ഐടിസി (-3.16%), ഹിന്ദാല്‍കോ (-3.16%). എച്ച്ഡിഎഫ്‌സി ബാങ്ക് (-3.06%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലെ ആശയകുഴപ്പം കാരണം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. എസ്ബിഐ (2,546.42), റിലയന്‍സ് (2,364.00), ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് (1,979.07), എച്ച്ഡിഎഫ്‌സി ബാങ്ക് (1,928.76), ഐസിഐസിഐ ബാങ്ക് (1,778.16) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Author

Related Articles