Banking

ഇലക്ട്രോണിക് പേയ്‌മെന്റുകള്‍ക്കായുള്ള പുതിയ ഉപഭോക്തൃ സംരക്ഷണ നടപടികള്‍ ഉടന്‍ വരും

ഡിജിറ്റല്‍ പേയ്‌മെന്റ് വിനിമയത്തില്‍ ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം ഉടന്‍ വരുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തില്‍ ഉപഭോക്തൃ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിന് ഒരു പുതിയ കസ്റ്റമര്‍ പ്രൊട്ടക്ഷന്‍ നടപടികളുമായിട്ടാണ് റിസര്‍വ് ബാങ്ക് എത്തുന്നത്.

ഉപഭോക്തൃ പരാതികളോട് പ്രതികരിക്കുന്നതിന് എല്ലാ അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ക്കും ഒരു നിശ്ചിത സമയ പരിധിയുണ്ടെന്നും പരാജയപ്പെട്ട ഇടപാടുകള്‍ക്ക് നഷ്ടപരിഹാര ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. 

എല്ലാ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലും വേഗത്തിലും കാര്യക്ഷമമായും ഉപഭോക്തൃ സേവനം ലഭ്യമാക്കാന്‍ ആണ് ആര്‍ബിഐ ശ്രമിക്കുന്നത്. ഉപഭോക്തൃ പരാതികളും ചാര്‍ജ്ബാക്കുകളും പരിഹരിക്കാനായി സമയം (ടേറ്റ്) ചിട്ടപ്പെടുത്തേണ്ടതുണ്ട്. 2019 ജൂണ്‍ അവസാനത്തോടെ എല്ലാ അംഗീകൃത പണമടയ്ക്കല്‍ സംവിധാനങ്ങളിലും ഉപഭോക്തൃ പരാതികള്‍ക്കും നഷ്ടപരിഹാരങ്ങള്‍ക്കും  ചട്ടക്കൂട് നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലെ നിലവിലെ സ്ഥിതി, പ്രശ്‌നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, സാമ്പത്തിക രംഗത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രാധാന്യം എന്നിവയെല്ലാം കമ്മിറ്റി അവലോകനം ചെയ്തിട്ടുണ്ട്.

 

Author

Related Articles