Trading

ലാഭമെടുപ്പില്‍ കരുത്തുചോര്‍ന്ന് ഓഹരി വിപണി; നിഫ്റ്റി 10,650ന് താഴെ

മുംബൈ: ലാഭമെടുപ്പില്‍ കരുത്തുചോര്‍ന്ന് ഓഹരി വിപണി. നിഫ്റ്റി 10,650ന് താഴെയെത്തി. വാഹനം, ബാങ്ക്, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വില്പന സമ്മര്‍ദം നേരിട്ടത്. സെന്‍സെക്സ് 660.63 പോയിന്റ് താഴ്ന്ന് 36033.06 ലും നിഫ്റ്റി 195.30 പോയിന്റ് നഷ്ടത്തില്‍ 10,607.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 820 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1829 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 116 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്പനി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു.

Author

Related Articles