ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 282 പോയിന്റ് ഉയര്‍ന്നു
സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നും, ഇതിന്റെ ഭാഗമായി ധനമന്ത്രി നിര്‍മ്മല സീതാരമന്‍ പത്ര സമ്മേളനം സംഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ഇന്ന് വന്‍ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. വ്യവസായിക വളര്‍ച്ച ലക്ഷ്യമിട്ട് കോര്‍പറേറ്റ് നികുതി വെട്ടിക്കുറക്കുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കിടിയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം സര്‍ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന അഭ്യൂഹം മൂലം ചില നിക്ഷേപകര്‍ ഇപ്പോഴും പിന്നോട്ടുപോകുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വൈകിട്ട് നടത്തുന്ന പത്ര സമ്മേളനത്തില്‍ കൂടുതല്‍ പ്രതീക്ഷയാണ് നിക്ഷേപകര്‍ക്കുള്ളത്. വിപണിയില്‍ സ്ഥിരതയുണ്ടാകുന്ന പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 282.23 പോയിന്റ് ഉയര്‍ന്ന് 36,701.16 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 88 പോയിന്റ് ഉയര്‍ന്ന് 10,829.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1310 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1125 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
സീ എന്റര്‍ടെയന്‍ (6.75%), വേദാന്ത (5.47%), യുപിഎല്‍ (5.64%). യെസ് ബാങ്ക് (5.24%), ബിപിസിഎല്‍ (5.22%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്‍ഡ്യാബുള്‍സ് ബാങ്ക് (-1.88%), ഐടിസി (-1.65%), ഐസിഐസിഐ ബാങ്ക് (-0.93%), എയ്ച്ചര്‍ മോട്ടോര്‍സ് (-0.90%), എച്ച്‌യുഎല്‍ (-0.65%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയ കുഴപ്പവും, സമ്മര്‍ദ്ദങ്ങളും കാരണം ഓഹരി വിപണിയില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,833.00), റിലയന്‍സ് (1,242.84), എച്ചഡിഎഫ്‌സി (1,086.74), ഐസിഐസിഐ ബാങ്ക് (1,062.98), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക (1,038.17) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍