Trading

ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു

ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 278.60 പോയിന്റ് ഉയര്‍ന്ന് 37,393.48 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 100.10 പോയിന്റ് ഉയര്‍ന്ന് 11,257.10 ലെത്തിയാണ്  വ്യാപാരം അവസാനിച്ചത്. നിലവില്‍ 1155 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1296 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

സീ എന്റര്‍ടെയ്ന്‍ (7.24%), ബിപിസിഎല്‍ (4.4%), ഉള്‍ട്രാ ടെക് സിമെന്റ് (3.93%), ഐഒസി (3.70%), ബജാജ് ഫൈനാന്‍സ് (3.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. യെസ് ബാങ്ക് (-3.64), ഭാരതി എയര്‍ടെല്‍ (-1.83%), ഇന്‍സ്‌ലാന്‍ഡ് ബാങ്ക് (-1.51%), കോള്‍ ഇന്ത്യ (-1.25%), സിപ്‌ല (099%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലെ ആശയ കുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടും നടന്നു. യെസ് ബാങ്ക് (1,139.56), ബജാജ് ഫൈനാന്‍സ് (1,133.50), സണ്‍ ഫാര്‍മ (1,037.42), റിലയന്‍സ് (835.97), സീ എന്റര്‍ ടെയ്ന്‍ (737.26) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Author

Related Articles